

എല്ലാ തവണയും പുതു വർഷം പിറക്കാൻ പോകുന്നതിന് മുൻപ് വരാനിരിക്കുന്ന വർഷം സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് പല രീതിയിലുള്ള പ്രവചനങ്ങൾ നടക്കാറുള്ളതാണ്. ലോക പ്രശസ്ത സന്യാസിനിയായ ബാബ വാംഗ, ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനും എഴുത്തുകാരനുമായ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന മൈക്കൽ ഡി നോസ്ട്രഡാമെ എന്നിവരുടെ പ്രവചങ്ങൾ പലപ്പോഴും സമൂഹമാധ്യമത്തിൽ ചർച്ചക്ക് വഴിവെക്കാറുമുണ്ട്. ഇപ്പോഴിതാ 2026 ന്റെ ഭാവി എന്താകുമെന്നും എന്തൊക്കെ സംഭവങ്ങളായിരിക്കും നടക്കാൻ പോകുന്നതെന്നും അത് ലോകത്തെ എങ്ങനെ മാറ്റി മറിക്കുമെന്നുമൊക്കെയുള്ള ഇവരുടെ പ്രവചനങ്ങളും പുറത്തു വന്നിരിക്കുകയാണ്.
ബൾഗേറിയൻ നിന്നുള്ള അന്ധ സന്യാസിയായ ബാബ വാംഗ 1996-ൽ അന്തരിക്കും മുൻപ് ലോകത്തെ മാറ്റിമറിക്കുന്ന പ്രവചനങ്ങൾ നടത്തിയ ആളായിരുന്നു. പ്രവചിച്ചതിൽ ഏകദേശം 85 ശതമാനവും കാര്യങ്ങൾ സത്യമായി വരികയും ചെയ്തിരുന്നുവെന്നാണ് അവരുടെ അനുയായികളുടെ അവകാശവാദം. ബാബ വാംഗയുടെ പ്രവചനങ്ങൾ പ്രകാരം, 2026ല്‍ പണമിടപാട് അല്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കാം അത് ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്ന സാഹചര്യത്തിന് ലോകം സാക്ഷ്യം വഹിച്ചേക്കാമെന്നാണ് പറയപ്പെടുന്നത്.
കൂടാതെ സൈനിക സംഘർഷങ്ങൾ ലോകമെമ്പാടും പുതിയ സഖ്യങ്ങളുടെ രൂപീകരണത്തിലേക്ക് നയിക്കും, ഇന്ത്യ-ചൈന അതിർത്തിയിലും, തായ്‌വാനിലും, ദക്ഷിണ ചൈനാ കടലിലും സംഘർഷങ്ങൾ മൂർച്ഛിക്കും, ആഗോള സംഘർഷങ്ങൾ കാരണം യൂറോപ്പ് എന്ന ഭൂഖണ്ഡത്തിന്റെ ഗതി തന്നെ മാറും എന്നിങ്ങനെ പല തരത്തിലുള്ള രാഷ്ട്രീയ സംഭവവികാസങ്ങളാണ് ബാബ വാംഗ പ്രവചിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. നേരത്തെ , 2024 ൽ ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷത്തിന്റെ ബാക്കിയെന്നോണം ഇസ്രയേലും ഇറാനും തമ്മിൽ യുദ്ധമുണ്ടാകുമെന്ന് ബാബ വാംഗ പ്രവചിച്ചിരുന്നു.

2026 ലെ ബാബ വാംഗയുടെ ഏറ്റവും വിചിത്രമായ ഞെട്ടിക്കുന്ന ഒരു പ്രവചനം ആണിപ്പോൾ സമൂഹമാധ്യത്തിൽ കൂടുതൽ ചർച്ചയാകുന്നത്. 2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം എന്നും 3I/ATLAS എന്നറിയപ്പെടുന്ന ഒരു ഭീമൻ വസ്തുവിന്റെ വരവ് അതിനുള്ള സാധ്യതയിലേക്ക് ആണ് വിരൽ ചൂണ്ടുന്നത് എന്നും ആണ് പറയപ്പെടുന്നത്. ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ ആ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും, അത് സംഭവിക്കാൻ പോകുന്നത് 2026 നവംബർ മാസത്തിൽ ആയിരിക്കും എന്നാണ് ബാബ വാംഗയുടെ പ്രവചനം.
ഏറ്റവും വൈറലായ മറ്റൊരു പ്രവചനം മനുഷ്യന്റെ നിയന്ത്രണത്തിനപ്പുറം വികസിക്കുന്ന സാങ്കേതികവിദ്യയെ ചുറ്റിപ്പറ്റിയാണ്. കൃത്രിമബുദ്ധിയുടെ പേര് ബാബ വാംഗ എടുത്തു പറഞ്ഞിട്ടില്ലെങ്കിലും, തൊഴിലാളികളുടെ വലിയൊരു വിഭാഗത്തെ പുത്തൻ സാങ്കേതിക വിദ്യ മാറ്റി സ്ഥാപിക്കും, മനുഷ്യർ യന്ത്രങ്ങളെ അമിതമായി ആശ്രയിക്കും എന്നിങ്ങനെയായിരുന്നു ഇന്ന് 1996 ൽ അന്തരിച്ച ബാബ വാംഗയുടെ ഞെട്ടിക്കുന്ന പ്രവചനമെന്നും അനുയായികള്‍ പറയുന്നു. 2026 നേക്കുറിച്ച് ബാബ വാംഗ നടത്തിയ മറ്റൊരു പ്രവചനം ഒരു ലോക നേതാവിനെ കുറിച്ചായിരുന്നു. റഷ്യയിൽ നിന്ന് ഒരു നേതാവ് ലോക ശ്രദ്ധ നേടുമെന്നും അങ്ങനെ സംഭവിക്കാൻ അധികം സമയം എടുക്കില്ലെന്നുമായിരുന്നു പ്രവചനം.

ബാബ വാംഗയെ പോലെ തന്നെ പ്രവചങ്ങൾക്ക് പ്രശസ്തനായ എഴുത്തുകാരനായിരുന്നു 400 വർഷങ്ങൾക്ക് മുൻപ് ജീവിച്ചരുന്ന നോസ്ട്രേഡാമേ. 1555-ൽ പ്രസിദ്ധീകരിച്ച ലെസ് പ്രോഫെറ്റീസ് എന്ന പുസ്തകത്തിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. ഭാവിയെക്കുറിച്ചുള്ള സൂചനകൾ അതിൽ അടങ്ങിയിട്ടുണ്ടെന്ന് പലരും വിശ്വസിക്കുന്നു. ഇന്നും അദ്ദേഹത്തിന്റെ പ്രവചനങ്ങൾ ലോകമെമ്പാടും ചർച്ചയ്ക്കും ജിജ്ഞാസയ്ക്കും കാരണമായിട്ടുണ്ട്. അഡോൾഫ് ഹിറ്റ്ലറുടെ ഉദയം, ഡയാന രാജകുമാരിയുടെ മരണം, 9/11 ആക്രമണം, കോവിഡ്-19 പാൻഡെമിക് തുടങ്ങിയ അദ്ദേഹത്തിന്റെ മുൻകാല പ്രവചനങ്ങളെല്ലാം സംഭവിച്ചിരുന്നതാണ്.
നിരവധി പ്രവചനങ്ങൾക്ക് പേരുകേട്ട നോസ്ട്രഡാമസ് 2026-ൽ വരാനിരിക്കുന്ന ഒരു വലിയ യുദ്ധത്തെക്കുറിച്ചാണ് അദ്ദേഹത്തിന്റെ പുസ്തകത്തിൽ പരാമർശിച്ചിട്ടുള്ളത്. അത് യൂറോപ്പിനെ തന്നെ ലക്ഷ്യം വെച്ചാണ് പറഞ്ഞതെന്നും സൂചിപ്പിക്കുന്നു. നോസ്ട്രഡാമസിന്റെ അഭിപ്രായത്തിൽ, ചരിത്രത്തിലുടനീളം, പുരാതന ഈജിപ്തുകാരുടെയും നെപ്പോളിയന്റെയും കാലഘട്ടത്തിലെന്നപോലെ, നമ്മുടെ ലോകത്ത് വലിയ മാറ്റങ്ങൾ വരുത്താൻ ഒരു ശക്തനായ നേതാവോ സംഘടനയോ ഉയർന്നു വരുമെന്നും അത് ലോകക്രമത്തെ കൂടുതൽ സങ്കീർണ്ണമാക്കുമെന്നും നിരവധി വിദഗ്‌ദ്ധർ വിശ്വസിക്കുന്നു. യൂറോപ്പിൽ ഒരു രക്തച്ചൊരിച്ചിൽ ഉണ്ടാകുമെന്ന് ആണ് അദ്ദേഹത്തതിന്റെ പുസ്തകത്തിൽ എടുത്തു പറഞ്ഞിരിക്കുന്നത്. കൂടാതെ 2026 യുദ്ധങ്ങളും മനുഷ്യ നഷ്ടങ്ങളും കാണേണ്ടി വരുമെന്നും നോസ്ട്രഡാമസ് മുന്നറിയിപ്പ് നൽകിയിരുന്നു എന്നാണ് റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നത്.

ഈ പറഞ്ഞ പ്രവചനങ്ങൾ എല്ലാം എത്രമാത്രം യാഥാർത്ഥ്യമാകും എന്നും, അവർ തന്നെ നടത്തിയതാണോ എന്നും ഒക്കെയുള്ള ഊഹാപോഹങ്ങൾ സമൂഹമാധ്യമത്തിലും വൻ ചർച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഈ പ്രവചനങ്ങൾക്ക് ശാസ്ത്രീയമായി യാതൊരു അടിസ്ഥാനവുമില്ലെന്ന് പ്രത്യേകം ഓർക്കുക.
Content Highlights : Baba Vanga & Nostradamus predictions for 2026. Buzz on social media ?