കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥ വിജിലൻസ് പിടിയിൽ

ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥയാണ് പിടിയിലായത്

കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥ വിജിലൻസ് പിടിയിൽ
dot image

കണ്ണൂർ; കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥ പിടിയിൽ. പാനൂർ സ്വദേശി മഞ്ജിമ രാജീവ് ആണ് വിജിലൻസ് പിടിയിലായത്. ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥയാണ് മഞ്ജിമ.

റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് മഞ്ജിമ വിജിലൻസ് പിടിയിലായത്. ഇവരിൽ നിന്ന് 6,000 രൂപ പിടിച്ചെടുത്തു. ലൈസൻസ് നൽകുന്നതിന് വേണ്ടി കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

Content Highlight : Vigilance officer caught taking bribe in Kannur

dot image
To advertise here,contact us
dot image