ആൾക്കൂട്ടക്കൊല?; കള്ളൻ എന്ന് ആരോപിച്ച് മർദനം; വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ വാളയാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു

ആൾക്കൂട്ടക്കൊല?; കള്ളൻ എന്ന് ആരോപിച്ച് മർദനം; വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു
dot image

പാലക്കാട്: വാളയാറില്‍ മര്‍ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഛത്തീസ്ഗഡ് സ്വദേശി രാം നാരായണനാണ് മരിച്ചത്. കള്ളന്‍ എന്ന് ആരോപിച്ച് രാം നാരായണനെ ചിലർ മർദിച്ചിരുന്നു. ഇന്നലെയായിരുന്നു സംഭവം. അവശനിലയിലായ രാം നാരായണനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ രാം നാരായണൻ മരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ വാളയാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. രാം നാരായണന്റെ മൃതദേഹം നാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തും. അതിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

Content Highlights: Interstate worker died due to gang attack in Palakkad

dot image
To advertise here,contact us
dot image