ലിഫ്റ്റിൽ കുടുങ്ങി; കെജിഎഫ് സഹസംവിധായകൻ കീര്‍ത്തന്‍ നാദഗൗഡയുടെ മകന് ദാരുണാന്ത്യം

നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണ്‍ ആണ് വിവരം പങ്കുവെച്ചത്

ലിഫ്റ്റിൽ കുടുങ്ങി; കെജിഎഫ് സഹസംവിധായകൻ കീര്‍ത്തന്‍ നാദഗൗഡയുടെ മകന് ദാരുണാന്ത്യം
dot image

അമരാവതി: കെജിഎഫിന്റെ സഹസംവിധായകന്‍ കീര്‍ത്തന്‍ നാദഗൗഡയുടെ മകന്‍ സോനാര്‍ഷ് നാദഗൗഡ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. നാല് വയസായിരുന്നു. നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണ്‍ ആണ് വാര്‍ത്ത സമൂഹ മാധ്യമത്തിലൂടെ സ്ഥിരീകരിച്ചത്.

കീര്‍ത്തന്‍ നാദഗൗഡയുടെ മകന്റെ വിയോഗം ഹൃദയഭേദകമാണെന്ന് പവൻ കല്യാൺ എക്സിൽ കുറിച്ചു. നാലര വയസുള്ള കുട്ടി ലിഫ്റ്റിൽ കുടുങ്ങി മരിച്ചു എന്ന വാർത്ത ഏറെ ദുഃഖമുണ്ടാക്കുന്നതാണ്. ഈ വേദനയെ മറികടക്കാനുള്ള കരുത്ത് കുടുംബത്തിന് ലഭിക്കട്ടെയെന്നും പവന്‍ കല്യാണ്‍ പറഞ്ഞു.

കന്നഡ പ്രഭയുടെ റിപ്പോര്‍ട്ട് പ്രകാരം തിങ്കളാഴ്ച്ചയാണ് അപകടമുണ്ടായത്. എന്നാല്‍ കീര്‍ത്തന്‍ നാദഗൗഡയുടെ കുടുംബം ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല.

Content Highlight; KGF co-director’s 4-year-old son dies in lift accident, confirmed by Pawan Kalyan

dot image
To advertise here,contact us
dot image