

തിരുവനന്തപുരം: വഴിയാത്രക്കാരനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. നാൽപത് വയസ് പ്രായമുള്ള മാണിക് ഗുഡ്‌കുഡ് എന്നയാളാണ് പിടിയിലായത്. സഹോദരനാണെന്ന് കരുതി കൊല്ലാൻ ശ്രമിച്ചതാണെന്നാണ് പ്രതിയുടെ മൊഴി.
തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. ബാലരാമപുരം സ്വദേശി ശങ്കർ ഗണേഷിന് നേരെയാണ് ആക്രണമായുണ്ടായത്. സഹോദരനുമായി വഴക്കിട്ട ശേഷമാണ് മാണിക് തമ്പാനൂരിലേക്കെത്തിയത്. ശങ്കർ ഗണേഷിനെ കണ്ടപ്പോൾ തന്റെ സഹോദരനെപ്പോലെ മാണിക്കിന് തോന്നി. പിന്നാലെ ഇരുമ്പുകമ്പി കൊണ്ട് മാണിക് ശങ്കറിന്റെ തലയ്ക്കടിക്കുകയായിരുന്നു. പ്രതിയെ തമ്പാനൂർ ആർഎംഎസ് ഭാഗത്തുനിന്നാണ് പിടികൂടിയത്.
Content Highlights: guest labourer attacked man in thiruvananthapuram