ചെന്നിത്തല പഞ്ചായത്തിൽ ഭരണം അനിശ്ചിതത്വത്തില്‍

കഴിഞ്ഞ തവണ യുഡിഎഫിന്റെ പിന്തുണയോടെ എല്‍ഡിഎഫാണ് പഞ്ചായത്ത് ഭരിച്ചത്

ചെന്നിത്തല പഞ്ചായത്തിൽ ഭരണം അനിശ്ചിതത്വത്തില്‍
dot image

ആലപ്പുഴ: ചെന്നിത്തല പഞ്ചായത്തില്‍ ഭരണം അനിശ്ചിതത്വത്തിലേക്ക്. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെയാണ് പഞ്ചായത്ത് ഭരണം ത്രിശങ്കുവിലായത്. ആരെയും പിന്തുണയ്ക്കാനില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചതാണ് ഭരണപ്രതിസന്ധിയ്ക്ക് കാരണമായത്. കഴിഞ്ഞ തവണ യുഡിഎഫിന്റെ പിന്തുണയോടെ എല്‍ഡിഎഫാണ് പഞ്ചായത്ത് ഭരിച്ചത്. ഇത്തവണയും സമാന സാഹചര്യം ആവര്‍ത്തിക്കുമെന്നാണ് വിലയിരുത്തല്‍.

എന്‍ഡിഎയ്ക്കും എല്‍ഡിഎഫിനും ഏഴ് വീതം സീറ്റുകളാണ് ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. കോണ്‍ഗ്രസിന് അഞ്ച് സീറ്റുകള്‍ ലഭിച്ചു. ഇതോടെ യുഡിഎഫിന്റെ പിന്തുണയോടെ സിപിഐഎം വീണ്ടും ഭരണത്തിലേറുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ മുന്‍ പ്രതിപക്ഷ നേതാവും എഐസിസി വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തല എംഎല്‍എയുടെ സ്വന്തം സ്ഥലമാണെന്ന രാഷ്ട്രീയ പ്രാധാന്യം ചെന്നിത്തലയ്ക്കുണ്ട്.

ഇവിടെ ഏത് മുന്നണിയെ പിന്തുണച്ചാലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന തലത്തില്‍ അത് വലിയ ചര്‍ച്ചയാകുമെന്നും യുഡിഎഫിന് തിരിച്ചടിയാകുമെന്നുമുളള വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം. ആരെയും പിന്തുണയ്‌ക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നാണ് വിവരം. പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും മറ്റ് ഭരണസമിതികളിലേക്കും എല്‍ഡിഎഫിനെയും ബിജെപിയെയും പിന്തുണയ്‌ക്കേണ്ടതില്ല എന്നാണ് ചെന്നിത്തല മണ്ഡലം കോര്‍ കമ്മിറ്റി എടുത്ത തീരുമാനം.

Content Highlights: Governance uncertain in Chennithala Panchayat as Congress not ready to support other fronts

dot image
To advertise here,contact us
dot image