ഇടതുമുന്നണിക്കുണ്ടായ പരാജയം നയവൈകല്യം മൂലം; വിമര്‍ശിച്ച് ആര്‍ജെഡി നേതാവ്

സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളും ക്ഷേമപെന്‍ഷനും നടപ്പാക്കിയിട്ടും ഇടതുപക്ഷചേരിയില്‍ നിന്ന് ജനം അകലാനുണ്ടായ കാരണം പലതാണെന്നും അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണിക്കുണ്ടായ പരാജയം നയവൈകല്യം മൂലം; വിമര്‍ശിച്ച് ആര്‍ജെഡി നേതാവ്
dot image

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ പരാജയം നയവൈകല്യം മൂലമാണെന്ന് ആര്‍ജെഡി ആലപ്പുഴ ജില്ലാ പ്രസിഡന്റ് സാദിഖ് എം മാക്കിയില്‍. സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളും ക്ഷേമപെന്‍ഷനും നടപ്പാക്കിയിട്ടും ഇടതുപക്ഷചേരിയില്‍ നിന്ന് ജനം അകലാനുണ്ടായ കാരണം പലതാണെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാര്‍ സഹയാത്രികനായ സമുദായ നേതാവിന്റെ വര്‍ഗീയപരാമര്‍ശങ്ങളെ തടയുന്നതിന് പകരം പ്രോത്സാഹിപ്പിച്ച സിപിഐഎം നേതൃത്വത്തിന്റെ നയവും ഹൈന്ദവസമൂഹവും ഇതരസമൂഹങ്ങളും അതിപ്രാധാന്യത്തോടെ ആദരിക്കുന്ന ശബരിമലയില്‍ നടന്ന ക്രമക്കേടുകള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിലുണ്ടായ പരാജയവും ഇടതുപക്ഷ ആശയങ്ങളില്‍ വെള്ളം ചേര്‍ത്തതും തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Left Front's defeat due to policy flaws; RJD leader criticizes

dot image
To advertise here,contact us
dot image