മയക്കു മരുന്നിനെതിരെ രാജ്യവ്യാപക പരിശോധനയുമായി കുവൈത്ത്; ആറ് പേർ അറസ്റ്റിൽ

പ്രതികളില്‍ നിന്ന് വിവിധ തരം മയക്കുമരുന്നുകളും അവ ഉപയോഗിക്കുന്നതിനായി കരുതിയിരുന്ന ഉപകരണങ്ങളും കണ്ടെത്തി.

മയക്കു മരുന്നിനെതിരെ രാജ്യവ്യാപക പരിശോധനയുമായി കുവൈത്ത്; ആറ് പേർ അറസ്റ്റിൽ
dot image

കുവൈത്തില്‍ പുതിയ മയക്കു മരുന്ന് നിയമം നിലവില്‍ വന്നതിന് പിന്നാലെ രാജ്യവ്യാപകമായി പരിശോധന ശക്തമാക്കി ആഭ്യന്തര വകുപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ സേന നടത്തിയ പരിശോധനയില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കൈവശം വെച്ചതിനും ഉപയോഗിച്ചതിനും രണ്ട് വ്യത്യസ്ത കേസുകളിലാണ് അറസ്റ്റ്. പ്രതികളില്‍ നിന്ന് വിവിധ തരം മയക്കുമരുന്നുകളും അവ ഉപയോഗിക്കുന്നതിനായി കരുതിയിരുന്ന ഉപകരണങ്ങളും കണ്ടെത്തി.

പ്രതികളെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മയക്കുമരുന്ന് വില്‍പ്പന നടത്തുന്നവര്‍ക്ക് വധശിക്ഷ ഉള്‍പ്പെടെ ഉറപ്പാക്കുന്ന പുതിയ നിയമം നിലവില്‍ വന്നതോടെ മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചുവരുന്നത്. മയക്കുമരുന്ന് വ്യാപനം തടയുന്നതിനും യുവാക്കളെ അതില്‍ നിന്ന് സംരക്ഷിക്കുന്നതിനുമായി വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.

Content Highlights: Kuwait Boosts Drug Inspections Under New Law

dot image
To advertise here,contact us
dot image