മുഖ്യമന്ത്രിക്കെതിരെ കമന്റിട്ടതോടെ പുറത്ത്; CPIM സ്വതന്ത്രന്‍റെ പിന്തുണയിൽ പുല്ലമ്പാറ പഞ്ചായത്ത് UDF ന്

സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച സിപിഐഎം വിമതനാണ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്

മുഖ്യമന്ത്രിക്കെതിരെ കമന്റിട്ടതോടെ പുറത്ത്; CPIM സ്വതന്ത്രന്‍റെ പിന്തുണയിൽ പുല്ലമ്പാറ പഞ്ചായത്ത് UDF ന്
dot image

തിരുവനന്തപുരം: പുല്ലമ്പാറ പഞ്ചായത്ത് ഭരണം യുഡിഎഫിന്. സ്വതന്ത്രനായി മത്സരിച്ച സിപിഐഎം വിമതന്റെ പിന്തുണ ലഭിച്ചതോടെയാണ് യുഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചത്.

പുല്ലമ്പാറ ഗ്രാമപഞ്ചായത്തിൽ സിപിഐഎം 7, കോൺഗ്രസ് 7, ബിജെപി 1, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് സീറ്റ് നില. സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച സിപിഐഎം വിമതനായ ബി ശ്രീകണ്ഠൻ നായരാണ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സാമൂഹികമാധ്യമ പോസ്റ്റിൽ കമൻ്റ് ഇട്ടതിന് പിന്നാലെ പാർട്ടി ശ്രീകണ്ഠൻ നായരിന് സീറ്റ് നിഷേധിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചത്.

പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് മുത്തിപ്പാറ വാർഡിലാണ് ശ്രീകണ്ഠൻ നായർ മത്സരിച്ചത്. 272 വോട്ടുകൾക്ക് സിപിഐഎമ്മിലെ ജിഷ്ണു മുത്തിപ്പാറയെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.

Content Highlights: udf gets pullambara panchayath after cpim rebel supports them

dot image
To advertise here,contact us
dot image