സർക്കാരിന് ആശ്വാസം; തുരങ്കപാതയ്‌ക്കെതിരായ പരിസ്ഥിതി സംഘടനയുടെ ഹർജി തള്ളി ഹൈക്കോടതി; കഴമ്പില്ലെന്ന് നിരീക്ഷണം

ഹര്‍ജിക്കാര്‍ക്ക് ആവശ്യമെങ്കില്‍ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് ഹൈക്കോടതി

സർക്കാരിന് ആശ്വാസം; തുരങ്കപാതയ്‌ക്കെതിരായ പരിസ്ഥിതി സംഘടനയുടെ ഹർജി തള്ളി ഹൈക്കോടതി; കഴമ്പില്ലെന്ന് നിരീക്ഷണം
dot image

വയനാട്: തുരങ്കപാത നിർമാണത്തിനെതിരെ വയനാട് പരിസ്ഥിതി സംരക്ഷണ സമിതി നല്‍കിയ പൊതുതാത്പര്യ ഹര്‍ജി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. ഹര്‍ജിയില്‍ കഴമ്പില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി ആവശ്യമെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കാമെന്നും പറഞ്ഞു.

എന്നാൽ തുരങ്കപാത നിർമാണത്തിൽ തദ്ദേശവാസികള്‍ക്ക് തൊഴിലവസരങ്ങൾ നൽകണമെന്ന സംഘടനയുടെ വാദം കോടതി അംഗീകരിച്ചു. സംസ്ഥാന സർക്കാർ ഇക്കാര്യം നേരത്തെ അംഗീകരിച്ചതാണ്. വിധിയിൽ ഇക്കാര്യം ഒരു നിർദേശമായിത്തന്നെ ഹൈക്കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.

വയനാട്ടിലേക്കുള്ള പുതിയ കവാടമായ തുരങ്കപാത കേരളത്തിന്റെ സ്വപ്നപദ്ധതിയാണ്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,134 കോടി രൂപ ചെലവഴിച്ചാണ് പാത നിർമിക്കുന്നത്. മല തുരന്നുള്ള നിര്‍മ്മാണം നാലുവര്‍ഷംകൊണ്ട് പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. എട്ട് കിലോമീറ്ററും 73 മീറ്ററുമാണ് നീളം.

തുരങ്കപാത ഗതാഗത യോഗ്യമായാൽ വയനാട്ടിലേക്കുള്ള യാത്രാ സമയം ഒന്നര മണിക്കൂര്‍ ആയി കുറയും. ചുരം ബദല്‍ പാത എന്നത് മാത്രമാകില്ല തുരങ്ക പാതയുടെ വിശേഷണം. വിനോദസഞ്ചാര മേഖലയ്ക്ക് മുതല്‍ക്കൂട്ടാവുന്ന തുരങ്കപാത പുതിയൊരു വ്യവസായ ഇടനാഴി കൂടിയാണ് തുറക്കുക.

Content Highlights: highcourt rejected plea against wayanad tunnel project

dot image
To advertise here,contact us
dot image