'അനൗൺസ്‌മെന്‍റിൽ പോലും ശരണമന്ത്രം നിറയ്ക്കാൻ ശ്രമിച്ചു;'പോറ്റിയെ കേറ്റിയേ' ഗാനം ഉപയോഗിക്കുന്നതിനെതിരെ എ എ റഹിം

'വെള്ളാപ്പള്ളി നടേശൻ CPIMന്‍റെ ആരുമല്ല. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്‍റെ നിലപാട് സിപിഐഎമ്മിന് എതിരായിരുന്നു'

'അനൗൺസ്‌മെന്‍റിൽ പോലും ശരണമന്ത്രം നിറയ്ക്കാൻ ശ്രമിച്ചു;'പോറ്റിയെ കേറ്റിയേ' ഗാനം ഉപയോഗിക്കുന്നതിനെതിരെ എ എ റഹിം
dot image

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വർണ്ണപ്പാളി വിഷയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രചാരണത്തിന് ഉപയോഗിച്ച ഗാനത്തെ വിമർശിച്ച് എ എ റഹീം എംപി. തെരഞ്ഞെടുപ്പിലുടനീളം എൽഡിഎഫ് ക്ഷേമവും വികസനവുമാണ് ഉന്നയിച്ചത്. എന്നാൽ കോൺഗ്രസ് പറയാൻ ശ്രമിച്ചത് വിശ്വാസമാണെന്ന് എ എ റഹീം എം പി പറഞ്ഞു. റിപ്പോർട്ടർ ടിവിയിലെ 'ഡിബേറ്റ് വിത്ത് സ്മൃതി പരുത്തിക്കാട്' സംവാദ പരിപാടിയിലായിരുന്നു റഹീമിന്റെ പ്രതികരണം.

കോൺഗ്രസ് സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട ഗാനമാണ് പ്രചാരണത്തിനായി ഉപയോഗിച്ചത്. അതിലാണ് അവർ ഊന്നിയത്. അനൗൺസ്‌മെന്റിൽ പോലും ശരണമന്ത്രം നിറയ്ക്കാനാണ് അവർ ശ്രമിച്ചത്. കോൺഗ്രസിന്റെ ഭരണകാലത്താണെങ്കിൽ ഇത്തരമൊരു നല്ല അന്വേഷണം പോലും നടക്കില്ലെന്ന് എ എ റഹീം പറഞ്ഞു.

പാർലമെന്റിന് മുന്നിൽനിന്ന് കെ സി വേണുഗോപാൽ അടക്കമുള്ള യുഡിഎഫ് എംപിമാർ ഈ പാട്ടാണ് പാടുന്നത്. കേരളം മഹാകുഴപ്പമാണെന്ന് കാമ്പെയിൻ നടത്താറുള്ളത് ബിജെപിയാണ് എന്നാൽ ഇന്ന് അവരുടെ ചുവട് പിടിച്ച് പാർലമെന്റിന് മുന്നിൽ കോൺഗ്രസ് എംപിമാരാണ് ഈ പാട്ടുപാടുന്നത്. കേന്ദ്ര ഏജൻസികളെ കൊണ്ടുവരണമെന്നാണോ കോൺഗ്രസ് ആവശ്യപ്പെടുന്നത്, അങ്ങനെയെങ്കിൽ കേന്ദ്ര ഏജൻസികളെ എന്നാണ് കോൺഗ്രസ് വിശ്വസിക്കാൻ തുങ്ങിയത്. ഇത് കോൺഗ്രസിന്റെ ഇരട്ടത്താപ്പാണെന്നും എ എ റഹീം പറഞ്ഞു.

വെള്ളാപ്പള്ളി നടേശൻ സിപിഐഎമ്മിന്റെ ആരുമല്ല. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളിയുടെ നിലപാട് സിപിഐഎമ്മിന് എതിരായിരുന്നു. ഓരോ സമയത്തും അദ്ദേഹം ഓരോ നിലപാട് എടുക്കും അതിനോട് പല അഭിപ്രായങ്ങളുള്ളവർ ഉണ്ടായിരിക്കാം. എന്നാൽ പൊതു പരിപാടിയിൽ പോകുമ്പോൾ ആ പരിപാടിയുടെ സാഹചര്യത്തിനനുസരിച്ചായിരിക്കും സംസാരിക്കുകയെന്നും റഹീം പറഞ്ഞു.

തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപിയുടെ വിജയത്തിൽ സന്തോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്യുന്നതിന് മുൻപ് കോൺഗ്രസ് നേതാവും സ്ഥലം എംപിയുമായ ശശി തരൂർ ഗംഭീര വിജയമെന്ന് പ്രതികരിച്ചു. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് കോൺഗ്രസിന്റെ എംപിയായ, വർക്കിങ് കമ്മിറ്റി അംഗമായ ശശി തരൂർ ഈ തെരഞ്ഞെടുപ്പിൽ ആർക്കാണ് വോട്ട് ചെയ്തത്. ആരുടെ വിജയമാണ് അദ്ദേഹം പ്രതീക്ഷിച്ചത്. 42 വാർഡുകളിൽ ബിജെപിക്ക് സഹായകമാം വിധം കോൺഗ്രസ് പ്രവർത്തിച്ചുവെന്നും റഹീം ആരോപിച്ചു. മുസ്‌ലിം വിരുദ്ധതയുടെ അട്ടിപ്പേർ അവകാശം നേടിയ ബിജെപിയെ 42 വാർഡിൽ സഹായിച്ച കോൺഗ്രസുകാരെ ആർക്കാണ് വിശുദ്ധനാക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

Content Highlights : AA Rahim mp against udf election campaign song about sabarimala gold theft

dot image
To advertise here,contact us
dot image