

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ 30 വര്‍ഷത്തോളമായി എല്‍ഡിഎഫാണ് ഭരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും പ്രതിപക്ഷ കക്ഷിയാകാന്‍ ബിജെപിക്ക് കഴിഞ്ഞ കോർപ്പറേഷന്‍ കൂടിയാണ് തിരുവനന്തപുരം. 2020 10 സീറ്റിലേക്ക് ഒതുങ്ങിയ യുഡിഎഫിന്‍റെ സ്ഥിതി ദയനീയമായിരുന്നു. എന്നാല്‍ ഇത്തവണ കേരളത്തില്‍ത്തന്നെ ആദ്യമായി സ്ഥാനാര്‍ഥിനിര്‍ണയം നടത്തി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന് ഇറങ്ങിയ കോണ്‍ഗ്രസ് മുന്‍ എംഎല്‍എ ശബരിനാഥിനെയാണ് മേയര്‍ സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തികാട്ടുന്നു.
മുന്‍ ഡിജിപി ആര്‍ ശ്രീലേഖയെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കി ബിജെപിയും കച്ചമുറുക്കിയതോടെ കേരളം ഉറ്റുനോക്കുന്ന ത്രികോണ മത്സരമാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലേത്. ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്പി ദീപക്, മുന്‍ മേയര്‍ കെ ശ്രീകുമാര്‍ വഞ്ചിയൂര്‍ ബാബു, ആര്‍ പി ശിവജി തുടങ്ങിയവരാണ് ഇടതുപക്ഷത്തിന്‍റെ പ്രമുഖര്‍.