ദേശപ്പോര്; ചങ്കിടിപ്പോടെ മുന്നണികള്‍; ജനവിധി അറിയാന്‍ നിമിഷങ്ങള്‍ മാത്രം

14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ട് എണ്ണുന്നത്

ദേശപ്പോര്; ചങ്കിടിപ്പോടെ മുന്നണികള്‍; ജനവിധി അറിയാന്‍ നിമിഷങ്ങള്‍ മാത്രം
dot image

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ആര് തൂക്കും? ഫലപ്രഖ്യാപനത്തിനായുള്ള കേരളത്തിന്റെ കാത്തിരിപ്പിന് അവസാനമാവുകയാണ്. ഇന്ന് രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന വോട്ടെണ്ണലിൽ പോസ്റ്റല്‍ ബാലറ്റ് ആണ് ആദ്യം എണ്ണുക. 8.20 മുതല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളുടെ ഫലം വന്ന് തുടങ്ങും. പിന്നാലെ നഗരസഭകളിലെ ഫലവും അറിയാം. മറ്റ് ഫലങ്ങള്‍ ഒമ്പതരക്ക് ശേഷമേ പ്രഖ്യാപിക്കൂ. 14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ട് എണ്ണുന്നത്. എട്ട് മണിക്ക് പോസ്റ്റല്‍ ബാലറ്റ് എണ്ണിയാണ് വോട്ട് എണ്ണല്‍ തുടങ്ങുന്നത്. പോളിങ് ശതമാനം കുറഞ്ഞ തെരഞ്ഞെടുപ്പാണ് ഇത്തവണ നടന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേര്‍ വോട്ട് രേഖപ്പെടുത്തി. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലായിരുന്നു ഡിസംബര്‍ ഒന്‍പതിന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് രണ്ടാം ഘട്ട പോളിംഗ് നടന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. ഇവിടെ 78.29 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇവിടെ ആകെ 6,47,378 പേരില്‍ 5,06,823 പേര്‍ വോട്ട് രേഖപ്പെടുത്തി.

ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലാണ്. പത്തനംതിട്ടയില്‍ 66.78 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ഏറ്റവും ഉയര്‍ന്ന പോളിംഗില്‍ രണ്ടാമത് മലപ്പുറം ജില്ലയാണ്. ഇവിടെ 77.37 ശതമാനം പോളിംഗാണ് രേഖപ്പെടുത്തി. ആകെ 36,18,851 പേരില്‍ 28,000,48 പേര്‍ വോട്ട് ചെയ്തു. മൂന്നാമതായി കോഴിക്കോട് ജില്ലയാണ്. ജില്ലയില്‍ 77.27 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 26,82,682 വോട്ടര്‍മാരില്‍ 20,72,992 പേര്‍ വോട്ട് രേഖപ്പെടുത്തി.

കണ്ണൂര്‍, പാലക്കാട് ജില്ലകളാണ് തൊട്ടുപിന്നില്‍. കണ്ണൂര്‍ ജില്ലയില്‍ 76.77 ശതമാനവും പാലക്കാട് 76.27 ശതമാനം വോട്ടും രേഖപ്പെടുത്തി. കാസര്‍കോട് 74.89 ശതമാനം പോളാണ് രേഖപ്പെടുത്തിയത്. എറണാകുളത്ത് 74.57 ശതമാനം വോട്ട് രേഖപ്പെടുത്തി. തൊട്ടുപിന്നില്‍ ആലപ്പുഴയാണ്. 73.82 ശതമാനം പോളാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. തൃശൂര്‍ ജില്ലയില്‍ 72.48 ശതമാനവും ഇടുക്കിയില്‍ 71.78 ശതമാനവും വോട്ട് രേഖപ്പെടുത്തി. കൊല്ലമാണ് ഇതിന് പിന്നില്‍. കൊല്ലത്ത് 70.35 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. കോട്ടയത്ത് 70.86 ശതമാനവും തിരുവനന്തപുരത്ത് 67.78 ശതമാനം വോട്ടും രേഖപ്പെടുത്തി. ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലാണ്. പത്തനംതിട്ടയില്‍ 66.78 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.

മറ്റ് ജില്ലകളിലെ വോട്ടര്‍മാരുടെ കണക്ക്

  • തിരുവനന്തപുരം- ആകെ വോട്ടര്‍മാര്‍: 29,12,773, വോട്ട് ചെയ്തവര്‍: 19,65,363
  • കൊല്ലം- ആകെ വോട്ടര്‍മാര്‍: 22,71,343, വോട്ട് ചെയ്തവര്‍: 15,97,925
  • പത്തനംതിട്ട-ആകെ വോട്ടര്‍മാര്‍: 10,62756, വോട്ട് ചെയ്തവര്‍: 7,09,669
  • ആലപ്പുഴ-ആകെ വോട്ടര്‍മാര്‍: 18,02,555, വോട്ട് ചെയ്തവര്‍: 13,30,558
  • കോട്ടയം-ആകെ വോട്ടര്‍മാര്‍: 16,411,76 വോട്ട് ചെയ്തവര്‍: 11,63,010
  • ഇടുക്കി-ആകെ വോട്ടര്‍മാര്‍: 9,12,133 വോട്ട് ചെയ്തവര്‍: 6,54,684
  • എറണാകുളം-ആകെ വോട്ടര്‍മാര്‍: 26,67,746, വോട്ട് ചെയ്തവര്‍: 1989428
  • തൃശൂര്‍-ആകെ വോട്ടര്‍മാര്‍: 27,54,275 വോട്ട് ചെയ്തവര്‍: 19,96,347
  • പാലക്കാട്- ആകെ വോട്ടര്‍മാര്‍: 24,33,390 വോട്ട് ചെയ്തവര്‍: 18,55,982
  • കണ്ണൂര്‍- ആകെ വോട്ടര്‍മാര്‍: 20,88,410, വോട്ട് ചെയ്തവര്‍: 16,03,282
  • കാസര്‍കോട്- ആകെ വോട്ടര്‍മാര്‍: 11,12,190 വോട്ട് ചെയ്തവര്‍: 8,32,910

Content Highlights: Local Body Election Result today Updates

dot image
To advertise here,contact us
dot image