

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് റോണ്‍സണ്‍. വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ നടന്‍ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നടന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം അഖണ്ഡ 2 ആണ്. ബാലയ്യയ്ക്ക് വില്ലനായാണ് റോൺസൺ സിനിമയിൽ വേഷമിട്ടിരിക്കുന്നത്. ഇപ്പോഴിതാ നന്ദമൂരി ബാലകൃഷ്ണയെക്കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ട്രോളുകളിൽ മാത്രമാണ് ഇവിടെ ഉള്ളവർക്ക് ബാലയ്യയെ അറിയുകയുള്ളൂവെന്നും എന്നാൽ അദ്ദേഹത്തിന്റെ നാട്ടിൽ നടൻ ദൈവത്തിന് തുല്യമാണെന്നും റോൺസൺ പറഞ്ഞു. സ്വന്തം പണം കെട്ടി ഉണ്ടകൈയ ഹോസ്പിറ്റലിൽ ഫ്രീ ആയി കാൻസറിന് ചികിത്സ നൽകുന്നത് കൊണ്ട് തന്നെ അദ്ദേഹത്തെ ദൈവത്തെപ്പോലെയാണ് കാണുന്നതെന്നും നടൻ പറഞ്ഞു. ബാലയ്യ നല്ലൊരു മനുഷ്യനാണെന്നും റോൺസൺ വിൻസെന്റ് കൂട്ടിച്ചേർത്തു.
'ട്രോളുകളിൽ മാത്രമുള്ള ബാലയ്യയെ അല്ലേ ഇവിടെ അറിയുകയുള്ളൂ. ശരിയ്ക്കും അദ്ദേഹം നല്ലൊരു മനുഷ്യനാണ്. അതുകൊണ്ടാണ് അവിടെ ഉള്ളവർ അദ്ദേഹത്തെ ദൈവമായി കാണുന്നത്. സ്വന്തമായി ഫ്രീ കാൻസർ സെന്റർ നടത്തുന്നത് വലിയ കാര്യമാണ്. അദ്ദേഹം റിയൽ ലൈഫ് സൂപ്പർ ഹീറോ ആണ്. അതുകൊണ്ടാണ് അവിടെ റെസ്‌പെക്ട് കിട്ടുന്നത്.
മാറാ രോഗമായാണ് നമ്മൾ കാൻസറിനെ കാണുന്നത്. അത്രയും എക്സ്പെൻസീവാണ് ചികിത്സയ്ക്ക്. അങ്ങനെ ഒരു രോഗത്തിന് സ്വന്തമായി ആശുപത്രി തുടങ്ങി ഫ്രീയായി ചികിത്സ നടത്തുന്നത് ചെറിയ കാര്യമല്ല. അതുകൊണ്ടാണ് ബാലയ്യ അവിടെ ദൈവമായി മാറിയത്. അല്ലാതെ പുള്ളിയുടെ പടങ്ങൾ കൊണ്ട് മാത്രമല്ല. അദ്ദേഹം നല്ലൊരു മനുഷ്യനാണ്.
ഈ ട്രോളുകൾ കാണാനുള്ള സമയം പോലും അദ്ദേഹത്തിന് ഇല്ല. അവിടെ എം ൽ എയാണ്. അതിന് പുറമെ സിനിമ കാര്യങ്ങൾ രാഷ്ട്രീയ പ്രവർത്തനം. ഈ പ്രായത്തിലുള്ള നടൻ ഒരു വർഷത്തിൽ 3 സിനിമകളാണ് ചെയ്യുന്നത്. അതും ചെറിയ സിനിമകൾ അല്ല. ഈ അഖണ്ഡ 200 കോടിയുടെ പടമാണ്. അതുപോലെ എല്ലാം വലിയ ചിത്രങ്ങളാണ്,' റോൺസൺ വിൻസെന്റ് പറഞ്ഞു.
Content Highlights: Ronson says Balayya is a good man