കുനിഞ്ഞൊന്ന് ഷൂലേസ് കെട്ടാൻ പോലും പറ്റുന്നില്ലേ? നിങ്ങളുടെ ഹൃദയം കഷ്ടപ്പെടുന്നതാവാം!

പ്രായമാകുന്നതിന്‍റെയോ അമിതവണ്ണത്തിന്റെയോ ഫിറ്റ്‌നസ് കുറവായതിന്റെയോ മേലിൽ കുറ്റം ചുമത്തി ഈ അടയാളങ്ങൾ തള്ളിക്കളയുന്നവരാണ് അധികവും

കുനിഞ്ഞൊന്ന് ഷൂലേസ് കെട്ടാൻ പോലും പറ്റുന്നില്ലേ? നിങ്ങളുടെ ഹൃദയം കഷ്ടപ്പെടുന്നതാവാം!
dot image

നിങ്ങൾ ഷൂലേസുകൾ കെട്ടാനായി കുനിയുമ്പോൾ ശ്വാസംമുട്ട് അനുഭവപ്പെടാറുണ്ടോ? അതെല്ലെങ്കിൽ തറയിൽ കിടക്കുന്ന എന്തെങ്കിലും സാധനങ്ങൾ കുനിഞ്ഞെടുക്കുമ്പോൾ ഇത്തരത്തിൽ ബുദ്ധിമുട്ട് തോന്നാറുണ്ടോ? ഇത്തരം അവസ്ഥകളൊക്കെ വെറുതെ തള്ളിക്കളയാൻ വരട്ടെ, കാർഡിയോളജിസ്റ്റുകൾക്ക് ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളതെന്ന് നോക്കാം. നിങ്ങളുടെ ഹൃദയത്തിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നമുണ്ടെന്നതിന്റെ സൂചനയാവാം ഇതെന്നാണ് യുഎസിൽ നിന്നുള്ള ഹൃദ്രോഗവിദഗ്ധനായ ഡോ ഡിമിട്രി യാരനോവ് പറയുന്നത്. കുനിയുമ്പോൾ പെട്ടെന്ന് ഉണ്ടാകുന്ന ശ്വാസതടസത്തെ ബെൻഡോപ്നീയ എന്നാണ് ഡോക്ടർമാർ വിളിക്കുന്നത്. ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ ആദ്യ ഘട്ടത്തിലുണ്ടാകുന്ന അടയാളങ്ങളിലൊന്നാണ്. ഇതിന് പിന്നാലെയാകാം സാധാരണയായി കാണാറുള്ള നെഞ്ച്‌വേദന അല്ലെങ്കിൽ നീർവീക്കം പോലുള്ളവ വരിക.

Heart Health and bendopnea
Heart Health

ഇത്തരം സൂക്ഷമായ മുന്നറിയിപ്പുകൾ ഒരിക്കലും തള്ളിക്കളയരുതെന്ന് ഡോക്ടർ ഉപദേശിക്കുന്നു. ഇവ അത്രയും ഗൗരവതരമായ മുന്നറിയിപ്പാകും നൽകുന്നത്. ഹൃദയം പൂർണമായും പണിമുടക്കുന്നതിന് മുമ്പ് മുന്‍കരുതല്‍ സ്വീകരിക്കാൻ ശരീരം പറയുന്നതാവാം ഇത്തരം ശ്വാസസംബന്ധമായ പ്രതിസന്ധികൾ. സോക്‌സ് ധരിക്കുമ്പോൾ, ഷൂ ലേസ് കെട്ടുമ്പോൾ, തറയിൽ കിടക്കുന്ന സാധനങ്ങൾ എടുക്കുമ്പോഴൊക്കെ ചില സെക്കൻഡുകൾ മാത്രം നീണ്ടുനിൽക്കുന്ന ശ്വാസമെടുക്കാനുള്ള തടസമാണ് ബെൻഡോപ്‌നീയ. നിങ്ങൾ കുനിയുമ്പോൾ എട്ടു മുതൽ 30 സെക്കൻഡുവരെ മാത്രം അനുഭവപ്പെടുകയും നേരെ നിൽക്കുമ്പോഴേക്കും മാറുകയും ചെയ്യുന്ന ഒരു അവസ്ഥയാണിത്.

ഹൃദയത്തിനുള്ളിലെ സമ്മർദം കൂടുമ്പോഴാണ് ബെൻഡോപ്നീയ അനുഭപ്പെടുന്നത്. ഈ അവസ്ഥയില്‍ ഹൃദയത്തിലെ അറകൾ ഉയർന്നുവരുന്നതോടെ ഹൃദയം രക്തം പമ്പുചെയ്യുന്നത് ദുർബലമായിട്ടുണ്ടാകും. മാത്രമല്ല നിങ്ങൾ കുനിയുമ്പോൾ വയറിലേയും കാലുകളിലേയും രക്തം പെട്ടെന്ന് ഹൃദയത്തിലേക്ക് തിരികെ കയറും. ഇത്രയും അധികം അളവിൽ ഹൃദയത്തിലേക്ക് രക്തമെത്തുന്നത് അധിക സമ്മർദ്ദത്തിനും ശ്വാസംമുട്ടിനും കാരണമാകും.

Heart health
Pain on Chest

പ്രായമാകുന്നതിന്‍റെയോ അമിതവണ്ണത്തിന്റെയോ ഫിറ്റ്‌നസ് കുറവായതിന്റെയോ മേലിൽ കുറ്റം ചുമത്തി ഈ അടയാളങ്ങൾ തള്ളിക്കളയുന്നവരാണ് അധികവും. കുനിയുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട് നിവരുമ്പോൾ മാറുന്നതാണ് ശ്രദ്ധിക്കേണ്ടത്. ഇതാണ് പലരും ഇക്കാര്യം തള്ളിക്കളയാനുള്ള പ്രധാനകാരണവും. വർഷങ്ങള്‍ക്ക് മുമ്പ് നടത്തിയ ഒരു പഠനത്തിൽ 102 രോഗികളിൽ 28ശതമാനത്തിനും ബെൻഡോപ്നീയ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കുനിഞ്ഞ് എന്തെങ്കിലും പ്രവർത്തി ചെയ്യുമ്പോൾ ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധിക്കുക. ഏറ്റവും വേഗത്തിൽ തന്നെ ഒരു കാർഡിയോളജിസ്റ്റിനെ സമീപിക്കുക.

Content Highlights: Do you have any problem while bending down to tie Shoelaces, your heart may be in trouble

dot image
To advertise here,contact us
dot image