പ്രായം വെറും നമ്പറല്ലേ!; 43-ാം വയസ്സിൽ കൗണ്ടി ടീം ക്യാപ്റ്റനായി ആൻഡേഴ്‌സൺ

2024-ൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും താരം കൗണ്ടി ക്രിക്കറ്റിൽ തുടരുന്നുണ്ടായിരുന്നു.

പ്രായം വെറും നമ്പറല്ലേ!; 43-ാം വയസ്സിൽ കൗണ്ടി ടീം ക്യാപ്റ്റനായി ആൻഡേഴ്‌സൺ
dot image

കൗണ്ടി ചാമ്പ്യൻഷിപ്പിൽ ലങ്കാഷെയറിന്റെ ക്യാപ്റ്റനായി ജെയിംസ് ആൻഡേഴ്‌സൺ. 2024-ൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും താരം കൗണ്ടി ക്രിക്കറ്റിൽ തുടരുന്നുണ്ടായിരുന്നു.

2025 സീസണിൽ ആറ് മത്സരങ്ങളിലായി 25.94 ശരാശരിയിൽ 17 ഫസ്റ്റ് ക്ലാസ് വിക്കറ്റുകൾ ആൻഡേഴ്‌സൺ വീഴ്ത്തി. ലങ്കാഷെയറിന്റെ 2026 കൗണ്ടി ചാമ്പ്യൻഷിപ്പ് കാമ്പെയ്‌ൻ ഏപ്രിൽ 3 ന് നോർത്താംപ്ടൺഷെയറിനെതിരായ ഒരു എവേ മത്സരത്തോടെ ആരംഭിക്കും.

ടെസ്റ്റിൽ ഇംഗ്ലണ്ടിനായി 188 മത്സരങ്ങളിൽ 350 ഇന്നിങ്‌സുകളിൽ നിന്നായി 704 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. ഇതിൽ 32 അഞ്ചുവിക്കറ്റ് പ്രകടനവും ഉൾപ്പെടുന്നു. ഏകദിനത്തിൽ താരത്തിന് 269 വിക്കറ്റുകളും ടി 20 യിൽ 18 വിക്കറ്റും ഈ ഇതിഹാസ താരം നേടിയിട്ടുണ്ട്.

Content Highlights:england James Anderson Named As Lancashire Captain

dot image
To advertise here,contact us
dot image