

കോഴിക്കോട്: കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി എല്‍ഡിഎഫ് ഭരിക്കുന്ന കോർപ്പറേഷനാണ് കോഴിക്കോട്. എല്‍ഡിഎഫ് 50, യുഡിഎഫ് 18, എന്‍ഡിഎ 7 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ തവണത്തെ കക്ഷി നില. ഇത്തവണ കോർപ്പറേഷന്‍ ഭരണം തിരിച്ച് പിടിക്കുമെന്നാണ് യുഡിഎഫ് അവകാശവാദം. ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാമെന്നാണ് യുഡിഎഫ് പ്രതീക്ഷ.
കോർപ്പറേഷന്‍ പരിധിയിലെ പാർക്കിങ്, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം യുഡിഎഫ് ഉയർത്തിക്കാട്ടുന്നു. അതേസമയം, വോട്ടർ പട്ടികയില്‍ പേരുണ്ടോ എന്ന് അന്വേഷിക്കാതെ സംവിധായകന്‍ വി എം വിനുവിനെ മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് യു ഡി എഫിന് തിരിച്ചടിയുമായി.