മെസിയുടെ കൊൽക്കത്ത സന്ദർശനത്തിലെ അനിഷ്ട സംഭവങ്ങൾ; മുഖ്യ സംഘാടകൻ ശതാദ്രു ദത്ത അറസ്റ്റിൽ

ലയണല്‍ മെസിയുടെ സന്ദർശനത്തിന് പിന്നാലെയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ മുഖ്യ സംഘാടകൻ ശതാദ്രു ദത്ത അറസ്റ്റിൽ

മെസിയുടെ കൊൽക്കത്ത സന്ദർശനത്തിലെ അനിഷ്ട സംഭവങ്ങൾ; മുഖ്യ സംഘാടകൻ ശതാദ്രു ദത്ത അറസ്റ്റിൽ
dot image

കൊൽക്കത്ത: സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലെ ലയണല്‍ മെസിയുടെ സന്ദർശനത്തിന് പിന്നാലെയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ മുഖ്യ സംഘാടകൻ ശതാദ്രു ദത്ത അറസ്റ്റിൽ. കൊൽക്കത്ത പൊലീസാണ് അറസ്റ്റ് സ്ഥിരീകരിച്ചത്. പരിപാടി സംഘടിപ്പിക്കുന്നതിലെ വീഴ്ച ഞെട്ടിപ്പിക്കുന്നതാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിറ്റിയെ പ്രഖ്യാപിക്കുന്നുവെന്നും ബംഗാൾ മുഖ്യമത്രി മമത ബാനർജി പറഞ്ഞു.

ഗോട്ട് ഇന്ത്യ ടൂർ 2025’ന്റെ ഭാഗമായി ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് മെസി കൊൽക്കത്തയിലെത്തിയത്. ഇന്റർ മയാമിയിൽ മെസിയുടെ സഹതാരങ്ങളായ യുറഗ്വായ് താരം ലൂയി സുവാരസ്, അർജന്റീന താരം റോഡ്രിഗോ ഡി പോൾ എന്നിവരും ഒപ്പമുണ്ടായിരുന്നു. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ശനിയാഴ്ച രാവിലെ 11.15നാണ് മെസി എത്തിയത്.

മെസിയെ കാണാനായി രാവിലെ മുതല്‍ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ ആളുകള്‍ തിങ്ങിക്കൂടിയിരുന്നു. 5000 മുതൽ 25000 രൂപ വരെയായിരുന്നു ടിക്കറ്റുകൾക്ക് എന്നാല്‍ മെസി ഗ്രൗണ്ടില്‍ വെറും പതിനഞ്ച് മിനിറ്റിൽ താഴെയാണ് ചെലവഴിച്ചത്.

വിഐപികളും സുരക്ഷാ ഉദ്യോഗസ്ഥരും മെസ്സിയെ പൊതിഞ്ഞുനില്‍ക്കുകകൂടി ചെയ്തതോടെ ആരാധകര്‍ക്ക് കാണാന്‍ സാധ്യമായില്ല. ഇതില്‍ രോഷാകുലരായ കാണികള്‍ സ്‌റ്റേഡിയത്തിലേക്ക് കുപ്പി ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ എറിയുകയും കസേരകളും ബാനറുകളും തല്ലിത്തകര്‍ക്കുകയുമായിരുന്നു.

മൂന്നു ദിവസത്തെ സന്ദർശത്തിനായി ഇന്ത്യയിലെത്തിയ മെസിക്ക്, ഇനി ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നീ നഗരങ്ങളിലാണ് പരിപാടികൾ, ശനിയാഴ്ച വൈകിട്ടാണ് ഹൈദരാബാദിലെ പരിപാടി. കൊൽക്കത്ത നഗരത്തിലെ പരിപാടികൾ അലങ്കോലമായതോടെ ബാക്കി ഇനിയെന്താകുമെന്ന് കണ്ടറിയണം.

Content highlights: Lionel Messi Goat India Tour: organiser Satardu dutta

dot image
To advertise here,contact us
dot image