ക്രിസ്മസ് കളറാക്കണോ? എന്നാൽ ഇന്ത്യയിലെ ഈ അഞ്ച് സ്ഥലങ്ങൾ മിസ്സ് ആക്കണ്ട

ഇന്ത്യയിലെ പല നഗരങ്ങളിലെയും ക്രിസ്മസ് ആഘോഷം വേറിട്ടു നിൽക്കുന്നു

ക്രിസ്മസ് കളറാക്കണോ? എന്നാൽ ഇന്ത്യയിലെ ഈ അഞ്ച് സ്ഥലങ്ങൾ മിസ്സ് ആക്കണ്ട
dot image

ഡിസംബറായാൽ ലോകമെമ്പാടും ആഘോഷമാണ്. ഓരോ രാജ്യത്തിനും തങ്ങളുടെ തനതായ രീതി ഉണ്ട് ക്രിസ്മസ് കളറാകാൻ. എന്നാൽ ഏവരും പൊതുവായി ശീലിച്ചു പോരുന്ന ചില കാര്യങ്ങളുമുണ്ട്.
ക്രിസ്മസിന്റെ വരവ് അറിയിച്ചു കൊണ്ടുള്ള കരോൾ ഗാനവും പാതിരാ കുർബാനയും തിരുപ്പിറവിയുടെ വരവ് അറിയിക്കും . പല വർണങ്ങൾ കൊണ്ടുള്ള വെളിച്ചങ്ങൾ കൊണ്ട് തെരുവ് വീഥികൾ അലങ്കരിക്കും. പുൽക്കൂടും നക്ഷത്രങ്ങളുമില്ലാതെ ഉള്ള ക്രിസ്റ്മസിനെ പറ്റി ചിന്തിക്കുകയെ വേണ്ട.

ഡിസംബറിന്റെ മഞ്ഞുപെയ്യുന്ന രാത്രി ഉണ്ണിയേശുവിന്റെ വരവ് അറിയിച്ചുകൊണ്ട് ഏവരും പുൽക്കൂട് ഒരുക്കും. ക്രിസ്മസ് ഗീതങ്ങളാൽ വിശ്വാസികൾ പള്ളിമേടകളിൽ ഒത്തുചേരലുകളില്ലാതെ ആഘോഷങ്ങൾ പൂർണമാകില്ല. മതത്തിന്റെ അതിരുകൾക്കപ്പുറം ഉണ്ണിയേശുവിന്റെ പിറവി ദിനത്തില്‍ ഏവരും കാത്തിരിക്കുന്ന ആഘോഷ കാഴ്ചകള്‍ പലയിടങ്ങളിലും കാണാം. സമ്മാനപൊതികളും പ്ലം കേക്കുകളും കൈമാറുന്നതും ക്രിസ്മസിന്‍റെ മറ്റൊരു രീതിയാണ്. പൊതുവായ രീതികളെ മാറ്റിനിർത്തിയാൽ ഇന്ത്യയിലെ പല നഗരങ്ങളിലെയും ക്രിസ്മസ് ആഘോഷം വേറിട്ടു നിൽക്കുന്നു. ഇന്ത്യയിൽ ക്രിസ്മസിന് കണ്ടിരിക്കേണ്ട അഞ്ച് സ്ഥലങ്ങൾ പരിചയപെട്ടാലോ?

ഗോവ

ക്രിസ്മസ് ആഘോഷിക്കാൻ ഏവരും തിരഞ്ഞെടുക്കുന്ന ആദ്യ ഇടങ്ങളിൽ ഒന്ന് ഗോവയാണ്. ഗോവയുടെ തനതായ സംസകാരങ്ങളോട് ചേർന്നതാണ് ഇവിടങ്ങളിലെ ക്രിസ്മസ് ആഘോഷം. ഇന്ത്യയിലെ തന്നെ ആദ്യകാല ബസിലിക്കകളിൽ ഒന്നായ ബോം ജീസസിൻ്റെ ബസിലിക്ക സേ കത്തീഡ്രലും ഔവർ ലേഡി ഓഫ് ദ ഇമ്മാകുലേറ്റ് കൺസെപ്ഷൻ ചർച്ചും വിശ്വാസികളാൽ നിറന്നിരിക്കും. തെരുവുകൾ നക്ഷത്രങ്ങളാലും റാന്തല്‍ വെളിച്ചത്തിലും തിളങ്ങി നിൽക്കും. കരോൾ പാട്ടുകളകള്‍ക്കൊപ്പം കടൽ തീരത്തു ഒരുക്കുന്ന വിഭവസമൃദ്ധമായ ക്രിസ്മസ് ഫീസ്റ്റുകളും ഗോവന്‍ ആഘോത്തിന്‍റെ പ്രത്യേകതയാണ്.

Christmas in Goa
Govan Christmas Celebration

ഷില്ലോങ്

ഡിസംബറായാൽ ഈ തണുപ്പ് ഉള്ള കുന്നിൻ പ്രദേശമൊട്ടാകെ ക്രിസ്മസ് മാർക്കറ്റുകളാലും , അലങ്കാരവസ്തുക്കളാലും നിറന്നിരിക്കും . സംഗീതവും , പ്രാർത്ഥനകളും , രുചിയേറിയ ക്രിസ്മസ് കേക്കുകളുമെല്ലാം ഷില്ലോങ്ന്റെ ഭംഗി കൂട്ടും.വീടുകളിൽ നിന്ന് ക്രിസ്മസ് അത്താഴത്തിന്റെ മണമൊഴുകും. മേരി ഹെൽപ്പ് ഓഫ് ക്രിസ്റ്റ്യൻസ് കത്തീഡ്രൽ ചർച്ചയിലും മറ്റു ദേവാലയങ്ങളെല്ലാം വിശ്വാസികളെ ഒത്തൊരുമിച്ചു ചേർന്നുള്ള ആഘോഷമായിരിക്കും.

Christmas in Shillong
Xmas in Shillong

മുംബൈ

മുംബൈയിലെ ക്രിസ്മസ് എന്നാൽ കടുപ്പമേറും. ഉറങ്ങാത്ത നഗരമായ മുംബൈയിലെ ക്രിസ്മസ് ആഘോഷങ്ങൾ നഗരത്തിന്റെ നേരം പുലർന്നാലും പൂർണമായിട്ടുണ്ടാവില്ല. തിരക്കു നിറഞ്ഞ മുംബൈ നഗര വീഥികളിലൂടെ ജനങ്ങൾ ക്രിസ്മസ് ഗാനങ്ങള്‍ പാടി നടക്കും. മുംബൈ നഗരത്തിലെ തെരുവിലെ ഭക്ഷണങ്ങളായ വാടാപാവും പാവ് ബാജിയും പേര് കേട്ടതാണ്. ക്രിസ്മസ് ദിനങ്ങൾ അടുക്കുമ്പോൾ മധുരമേറിയ കേക്കുകളും , ഹോട്ട് ചോക്ലേറ്റുകളും എല്ലാവീടുകളിലും ഉണ്ടാവും. മൗണ്ട് മേരി ബസിലിക്കയും സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ചും അര്‍ദ്ധരാത്രി കുര്‍ബാനയ്ക്കും മറ്റ് പരിപാടികള്‍ക്കുമായി വിശ്വാസികൾ എത്തുന്നു.

Christmas Celebration In Mumbai
Christmas in Mumbai

പോണ്ടിച്ചേരി

പോണ്ടിയുടെ ഫ്രഞ്ച് സ്ട്രീറ്റുകളുടെ വ്യത്യസ്തമായ നിറങ്ങൾ പോലെ തന്നെയാണ് അവിടെയുള്ള ആഘോഷങ്ങളും. തിരക്കുകളിൽ നിന്ന് മാറി ശാന്തമായ ആഘോഷമാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ പോണ്ടിച്ചേരി നിങ്ങൾക്കുള്ളതാണ്. ആർട്ട് കഫേകളും, വൈറ്റ് ടൗണും ബീച്ചുകളുമെല്ലാം ക്രിസ്മസ് അലങ്കാരങ്ങളാൽ തിളങ്ങി നിൽക്കും. ക്രിസ്മസിനോട് അനുബന്ധിച്ചു പോണ്ടി സന്ദർശിക്കുമ്പോൾ സേക്രഡ് ഹാര്‍ട്ട് ബസിലിക്ക, ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രല്‍ പോലുള്ള പള്ളികളില്‍ നടക്കുന്ന പ്രത്യേക ക്രിസ്മസ് പരിപാടികൾ മിസ്സാകേണ്ട.

Kolkata Christmas Celebrations
Xmas in Kolkata

കൊൽക്കത്ത

കൊൽക്കത്തയുടെ തിരക്കു പിടിച്ച നഗരത്തിനൊപ്പം ചേർന്ന് പോകുന്ന പരമ്പരാഗതമായ ക്രിസ്മസ് ആഘോഷവുമാണ് നടത്തപ്പെടാറുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിസ്മസ് കാർണിവൽ നടക്കുന്ന നഗരങ്ങളിലൊന്ന് കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റാണ്. സെന്റ് സേവിയേഴ്‌സ് കോളേജ് മുതൽ ജവാഹർലാൽ നെഹ്‌റു കോളേജ് റെക്കോഡ് വരെ പല വർണ വെളിച്ചങ്ങളാൽ കൊണ്ടുള്ള അലങ്കാരങ്ങളും ഉണ്ടാകും. പല ബാൻഡുകൾ ചേർന്ന് പാടുന്ന ക്രിസ്മസ് കരോളുകൾ തെരുവുകളിൽ ഉയർന്നു കേൾക്കാം. സെന്റ് പോള്‍സ് കത്തീഡ്രല്‍ ചർച്ചിൽ വ്യത്യസ്തമാർന്ന ക്രിസ്മസ് പരിപാടികൾ സംഘടിപ്പിക്കുന്നതും കാണാം.

Content Highlights: Christmas celebrations in Various Indian cities

dot image
To advertise here,contact us
dot image