

ജിതിൻ പാറേമൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഭയാത് എന്ന ഷോർട്ട് ഫിലിം റിലീസിനൊരുങ്ങുന്നു. കഴിഞ്ഞ 10
വർഷത്തിലേറെയായി ചലച്ചിത മേഖലയിൽ സജീവ സാന്നിധ്യമായ രാജീവ് രാജൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. നിരവധി മികച്ച സിനിമകളിലൂെട തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുള്ള നടനാണ് അദ്ദേഹം. മമ്മൂട്ടി ബെസ്റ്റ് ആക്ടർ എന്ന റിയാലിറ്റി ഷോയിലേ ഫസ്റ്റ് റണ്ണറപ്പായിരുന്നു രാജീവ്.
മികച്ച ബ്രാൻഡുകളുമായി നിരവധി പരസ്യങ്ങൾ ചെയ്തിട്ടുള്ളതും പ്രശസ്ത സംവിധായകരോടൊപ്പം സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ആളാണ് സംവിധായകൻ ജിതിൻ പാറേമൽ. ഭയം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഭയാത് ഒരുങ്ങുന്നത്. ഓരോ മനുഷ്യന്റെ ഉള്ളിലും വ്യത്യസ്തമായ ഭയങ്ങൾ ഉണ്ടാകും. ആ ഭയങ്ങളാണ് അവരുടെ ജീവിതത്തെയും സാഹചര്യങ്ങളെയും മാറ്റിമറിക്കുന്നത്. ഈ സിനിമ ഭയത്തെക്കുറിച്ചും ആ ഭയങ്ങളെ എങ്ങനെ അതിജീവിക്കാം എന്നതിനെക്കുറിച്ചുമാണ് പറയുന്നത്. നമ്മുടെ ശക്തമായ മനസിന് നമുക്ക് വേണ്ടതെല്ലാം ചെയ്യാനും അതിനെ സാക്ഷാത്കരിക്കാനും കഴിയുമെന്ന ആശയമാണ് ചിത്രം മുന്നോട്ടുവെക്കുന്നത്.

ജ്യോത്സ്ന ഹൻസ്രാജ് ആണ് ഈ ഷോട്ട് ഫിലിം നിർമിക്കുന്നത്. അരുൺ ജോൺസൺ മണവാളൻ ആണ് ഈ ഷോർട്ട് ഫിലിമിന്റെ പ്രൊഡക്ഷൻ കൺട്രോളറും ഡിസൈനറും. നാളെ രാവിലെ 10 മണിക്ക് വനിതാ വിനീത തിയേറ്ററിൽ വച്ച് ചിത്രത്തിൽ പ്രിവ്യു ഷോ നടക്കും. ചലച്ചിത്രമേളകളിലെ പ്രദർശനത്തിന് ശേഷമാകും ഭയാത് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുക.
Content Highlights: Short film Bhayat releasing soon