മലപ്പട്ടത്ത് ഇക്കുറിയും കനല്‍ ഒരു തരി; ഒരു സീറ്റില്‍ വിജയിച്ച് യുഡിഎഫ്

മലപ്പട്ടം പഞ്ചായത്തില്‍ ഇക്കുറിയും യുഡിഎഫ് ഒരു സീറ്റ് നേടി

മലപ്പട്ടത്ത് ഇക്കുറിയും കനല്‍ ഒരു തരി; ഒരു സീറ്റില്‍ വിജയിച്ച് യുഡിഎഫ്
dot image

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നപ്പോള്‍ മലപ്പട്ടം പഞ്ചായത്തില്‍ ഇക്കുറിയും യുഡിഎഫ് ഒരു സീറ്റ് നേടി. രണ്ടാം വാര്‍ഡ് അടൂര്‍ വാര്‍ഡിലാണ് യുഡിഎഫ് വിജയം നേടിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ശാരദ 31 വോട്ടുകളുടെ വിജയമാണ് നേടിയത്. ശാരദ 288 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫിന്റെ വി ശ്രീദേവിക്ക് 257 വോട്ടുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ.

മുഴുവന്‍ വാര്‍ഡുകളിലും വിജയിച്ച് ഭരണം നടത്തിയിരുന്ന സിപിഐഎം കോട്ടയായ മലപ്പട്ടത്ത് കഴിഞ്ഞ തവണ അടൂരില്‍ യുഡിഎഫ് അട്ടിമറി വിജയം നേടി. ഇത് വലിയ ഞെട്ടലായിരുന്നു സിപിഐഎമ്മിന് സമ്മാനിച്ചത്. ഇക്കുറി ആ വാര്‍ഡില്‍ വീണ്ടും വിജയിച്ചിരിക്കുകയാണ് യുഡിഎഫ്.

ഈയടുത്ത് മലപ്പട്ടത്ത് സിപിഐഎം പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സനീഷിന്റെ വീട് ആക്രമിക്കുകയും ഗാന്ധിസ്തൂപം തകര്‍ക്കുകയും ചെയ്തിരുന്നു. ഇതോടെ മലപ്പട്ടം വീണ്ടും ചര്‍ച്ചകളില്‍ ഇടം നേടിയിരുന്നു.

തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന കാല്‍നട ജാഥയിലും സമ്മേളനത്തിലും സിപിഐഎം-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായി. പിന്നാലെ ജില്ലയില്‍ ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും പലയിടങ്ങളിലായി നടത്തിയ പ്രതിഷേധ യോഗങ്ങളിലും പ്രകടനങ്ങളിലും ഭീഷണി മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും ഉയര്‍ന്നു. യൂത്ത് കോണ്‍ഗ്രസ് യാത്രയിലെ, ധീരജിനെ കുത്തിയ കത്തി തിരിച്ചെടുത്തു പ്രയോഗിക്കും എന്ന കൊലവിളി മുദ്രാവാക്യത്തില്‍ ഡിവൈഎഫ്‌ഐ എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.

Content Highlights: Local body election 2025 verdict in Kannur's Malappattam

dot image
To advertise here,contact us
dot image