

കാഞ്ഞങ്ങാട്: കാസർകോട് കാഞ്ഞങ്ങാട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. മുലപ്പാൽ നൽകിയതിന് പിന്നാലെ കുഞ്ഞിന് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിനാനൂർ കാളിയാനത്തെ അമൃതയുടെ കുഞ്ഞാണ് മരിച്ചത്. കുട്ടിക്ക് ശ്വാസകോശ സംബന്ധമായ അസുഖമുണ്ടായിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
Content Highlights : baby dies after breast milk gets stuck in throat in Kanhangad