സഞ്ജുവില്ലാതെ ഇറങ്ങി; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അസമിനോടും തോല്‍വി വഴങ്ങി കേരളം

ക്യാപ്റ്റൻ സഞ്ജു സാംസണില്ലാതെ കളത്തിലിറങ്ങിയ കേരളം തിരിച്ചടിയോടെയായിരുന്നു തുടങ്ങിയത്

സഞ്ജുവില്ലാതെ ഇറങ്ങി; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അസമിനോടും തോല്‍വി വഴങ്ങി കേരളം
dot image

സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റിൽ വീണ്ടും തകർന്നടിഞ്ഞ് കേരളം. അവസാന ഗ്രൂപ്പ് മത്സരത്തിൽ അസമിനെതിരെ അഞ്ച് വിക്കറ്റിനാണ് കേരളം പരാ​ജയം ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 19.4 ഓവറിൽ 101 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിൽ‌ അസം 18.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി.

ക്യാപ്റ്റൻ സഞ്ജു സാംസണില്ലാതെ കളത്തിലിറങ്ങിയ കേരളം തിരിച്ചടിയോടെയായിരുന്നു തുടങ്ങിയത്. 23 റൺസ് നേടിയ രോഹൻ കുന്നുമ്മലാണ് ടോപ് സ്കോറർ. കേരളം ഉയർത്തിയ കുഞ്ഞൻ‌ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത അസമിന് തുടക്കത്തിൽ അടിതെറ്റി. എന്നാൽ 41 റൺസെടുത്ത് പുറത്താകാതെ നിന്ന പ്രദ്യുൻ സൈക്കിയയുടെ ഇന്നിങ്സ് അസമിനെ വിജയത്തിലേക്ക് നയിച്ചു.

ക്യാപ്റ്റൻ സഞ്ജു സാംസൺ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പര കളിക്കാൻ ഇന്ത്യൻ ടീമിനൊപ്പം ചേർന്നതിനാൽ അഹമ്മദ് ഇമ്രാനാണ് കേരളത്തെ അസമിനെതിരായ മത്സരത്തിൽ നയിച്ചത്. ടൂർണമെന്റിലെ ഗ്രൂപ്പ് മത്സരങ്ങളിൽ കേരളം വഴങ്ങുന്ന നാലാം പരാജയമാണിത്. കഴിഞ്ഞ മത്സരത്തിൽ ആന്ധ്രയോട് പരാജയം വഴങ്ങിയതിന് പിന്നാലെ സൂപ്പർ ലീഗിലെത്താതെ കേരളം പുറത്തായിരുന്നു.

Content highlights: Kerala without Sanju Samson defeated By Assam in Syed Mushtaq Ali T20

dot image
To advertise here,contact us
dot image