ടിക്കറ്റ് വിൽപ്പനയിൽ ലാലേട്ടനെ തോൽപ്പിക്കാൻ ആവില്ല മക്കളെ! തൊട്ടുപിന്നിൽ കല്യാണിയും മമ്മൂട്ടിയും

ആദ്യ വീക്കെൻഡിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ മലയാളം സിനിമയുടെ കണക്കുകൾ പുറത്തുവരുകയാണ്

ടിക്കറ്റ് വിൽപ്പനയിൽ ലാലേട്ടനെ തോൽപ്പിക്കാൻ ആവില്ല മക്കളെ! തൊട്ടുപിന്നിൽ കല്യാണിയും മമ്മൂട്ടിയും
dot image

200 കോടിയും 300 കോടിയും ഉൾപ്പെടെ മലയാളത്തിൽ വമ്പൻ വിജയങ്ങൾ ഉണ്ടായ വർഷമാണ് 2025. പല പുതിയ റെക്കോർഡുകളും ഈ വർഷം മോളിവുഡിൽ ഉണ്ടായി. ഇപ്പോഴിതാ ആദ്യ വീക്കെൻഡിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ മലയാളം സിനിമയുടെ കണക്കുകൾ പുറത്തുവരുകയാണ്.

മോഹൻലാൽ ചിത്രം തുടരും ആണ് ടിക്കറ്റ് വില്പനയിൽ ഒന്നാം സ്ഥാനത്ത്. ആദ്യത്തെ മൂന്ന് ദിവസത്തിൽ 1.31 മില്യൺ ടിക്കറ്റുകളാണ് സിനിമ വിറ്റഴിച്ചത്. തരുൺ മൂർത്തി ഒരുക്കിയ സിനിമ 200 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. സിനിമയിൽ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രത്തിൽ പ്രകാശ് വർമ്മ അവതരിപ്പിച്ച ജോർജ് സാർ എന്ന വില്ലൻ കഥാപാത്രം ഏറെ കയ്യടി വാങ്ങിയിരുന്നു. മലയാളത്തിൽ ആദ്യ 300 കോടി ചിത്രമായ ലോകയാണ് രണ്ടാം സ്ഥാനത്ത്. 1.08 മില്യൺ ടിക്കറ്റുകളാണ് സിനിമ ബുക്ക് മൈ ഷോയിലൂടെ വിറ്റത്. സിനിമയിലെ കല്യാണിയുടെ പ്രകടനത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.

പ്രണവ് മോഹൻലാൽ ചിത്രം ഡീയസ് ഈറെ ആണ് മൂന്നാം സ്ഥാനത്ത്. പ്രീമിയർ ഷോ ഉൾപ്പെടെ 698K ടിക്കറ്റാണ് സിനിമ വിറ്റത്. ഒരു A സർട്ടിഫിക്കറ്റ് ലഭിച്ച ഹൊറർ സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് നേടിയത്. ചിത്രം ഇപ്പോൾ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ഒടിടിയിലും മികച്ച അഭിപ്രായമാണ് സിനിമയാണ് ലഭിക്കുന്നത്. മികച്ച പ്രതികരണം നേടി മുന്നേറുന്ന മമ്മൂട്ടി ചിത്രം കളങ്കാവല്‍ ടിക്കറ്റ് വില്പനയിൽ തൊട്ടുപിന്നിൽ തന്നെയുണ്ട്. 618K ടിക്കറ്റാണ് ആദ്യത്തെ മൂന്ന് ദിവസത്തിൽ സിനിമ വിറ്റത്. ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ചിത്രം ആദ്യ ഷോയ്ക്ക് ശേഷം തന്നെ മികച്ച പ്രതികരണമാണ് നേടിയത്. ബോക്സ് ഓഫീസിലും വമ്പൻ നേട്ടമാണ് ഈ മമ്മൂട്ടി ചിത്രം നേടുന്നത്.

ആലപ്പുഴ ജിംഖാന, ഹൃദയപൂർവ്വം എന്നീ സിനിമകളും ടിക്കറ്റ് വില്പനയിൽ തൊട്ടുപിന്നിലുണ്ട്. മികച്ച അഭിപ്രായങ്ങൾ നേടിയ ഈ സിനിമകൾ ബോക്സ് ഓഫീസിലും വിജയിച്ചിരുന്നു. സത്യൻ അന്തിക്കാട്-മോഹൻലാൽ ചിത്രമായ ഹൃദയപൂർവ്വം 100 കോടി ക്ലബിലും ഇടം നേടിയിരുന്നു.

Content Highlights: Book My Show Ticket Sales at the end of 1st Weekend

dot image
To advertise here,contact us
dot image