

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. കുട്ടിയ്ക്ക് ഭീം എന്ന് പേര് നൽകി അധികൃതർ. ഇന്നലെ രാത്രി 10.50 നാണ് 10 ദിവസം പ്രായം തോന്നിക്കുന്ന ആൺകുഞ്ഞിനെ അമ്മത്തൊട്ടിലിൽ ലഭിച്ചത്.
ഡോ. ഭീംറാവു അംബേദ്കറുടെ സമൃതി ദിനമായ ഇന്നലെ ലഭിച്ചതിനാലാണ് ഭീം എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അറിയിച്ചു.10 ദിവസം പ്രായവും 2.13 കി.ഗ്രാം ഭാരവുമുള്ള ആൺകുഞ്ഞ് അതിഥിയായി എത്തിയത്. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി തിരുവനന്തപുരത്ത് 8 കുട്ടികളെയാണ് അമ്മത്തൊട്ടിലിൽ നൽകിയത്. സെപ്തംബർ മാസം നാല് കുട്ടികളും അമ്മത്തൊട്ടിലിൽ എത്തിയിരുന്നു.
Content Highlight : A new guest has arrived at the State Child Welfare Committee's mother's cradle