അക്കാദമിക് പങ്കാളിത്തം ശക്തമാക്കുക ലക്ഷ്യം; മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റിയുമായി ധാരാണാപത്രം

തൊഴില്‍ മേഖലയില്‍ തുടര്‍ച്ചയായ പഠന സംസ്‌കാരം വളര്‍ത്തുന്നതിന്റെയും ഭാഗമായാണ് സഹകരണം.

അക്കാദമിക് പങ്കാളിത്തം ശക്തമാക്കുക ലക്ഷ്യം; മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റിയുമായി ധാരാണാപത്രം
dot image

അക്കാദമിക് പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്നതിനുമായി ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്, മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റി ദുബായിയുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും തൊഴില്‍ മേഖലയില്‍ തുടര്‍ച്ചയായ പഠന സംസ്‌കാരം വളര്‍ത്തുന്നതിന്റെയും ഭാഗമായാണ് സഹകരണം.

ജിഡിആര്‍എഫ്എ ദുബായ് ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് ഫിനാന്‍സ് സെക്ടര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍,മേജര്‍ ജനറല്‍ അവാദ് അല്‍ അവീം, മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലറും ഡയറക്ടറുമായ പ്രൊഫസര്‍ സെഡ്വിന്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

അക്കാദമിക് നിലവാരവും പ്രായോഗിക പരിശീലനവും സംയോജിപ്പിച്ച് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റില്‍ ഒരു പ്രത്യേക ഡിപ്ലോമ പ്രോഗ്രാം ഈ കരാര്‍ വഴി വികസിപ്പിക്കും. കായിക ഇനങ്ങളും പരിപാടികളും നൂതനമായി കൈകാര്യം ചെയ്യുന്നതിനുള്ള നൈപുണ്യവും അറിവും ജീവനക്കാര്‍ക്ക് ഈ പ്രോഗ്രാമിലൂടെ ലഭ്യമാക്കും.

Content Highlights: UAE: MoU signed with Middlesex University

dot image
To advertise here,contact us
dot image