

ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികള്‍ പങ്കെടുക്കുന്ന ദി ബ്രിഡ്ജ് ഉച്ചകോടിയ്ക്ക് അബുദബിയില്‍ നാളെ തുടക്കമാകും. ഈ മാസം പത്ത് വരെ നടക്കുന്ന സമ്മേളനത്തിന് അബുദബി അഡ്‌നോക് എക്‌സിബിഷന്‍ സെന്റർ വേദിയാകും.18-ാം വയസ്സില്‍ മിസ്സ് വേള്‍ഡ് നേടിയ ഇന്ത്യയുടെ പ്രിയങ്ക ചോപ്ര, ബ്രിഡ്ജ് ഉച്ചകോടിയില്‍ മുഖ്യപ്രഭാഷണം നടത്തും.
45 രാജ്യങ്ങളില്‍ നിന്നുള്ള 60,000-ത്തിലധികം പങ്കാളികളും 400 പ്രഭാഷകരും 300 പ്രദര്‍ശകരും ഉച്ചകോടിയില്‍ സംബന്ധിക്കും. ലോകത്തിലെ മുന്‍നിര എ.ഐ ആര്‍ക്കിടെക്റ്റുകള്‍, ജിയോപൊളിറ്റിക്കല്‍ പവര്‍ ബ്രോക്കര്‍മാര്‍, സിനിമാറ്റിക് ഇന്നൊവേറ്റര്‍മാര്‍, ഡിജിറ്റല്‍ അവകാശ സംരക്ഷകര്‍, ജീവകാരുണ്യ പ്രവര്‍ത്തകര്‍, രാജ്യാന്തര മാധ്യമപ്രവര്‍ത്തകര്‍, എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കും.
Content Highlights: UAE capital set to host The BRIDGE Summit begin tomorrow