

അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന സര്‍വ്വം മായ വലിയ പ്രതീക്ഷകളോടെ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന സിനിമയാണ്. ചിത്രം നിവിന്‍ പോളിയുടെ കംബാക്ക് ആകുമെന്നാണ് ആരാധകരുടെ പ്രതീക്ഷകള്‍. ഇപ്പോഴിതാ സിനിമയുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
ഒരു പക്കാ ഫണ്‍ പടമാകും സര്‍വ്വം മായ എന്ന സൂചനയാണ് മേക്കിങ് വീഡിയോ നല്‍കുന്നത്. എല്ലാവരും കാണാന്‍ കാത്തിരിക്കുന്ന ആ പഴയ നിവിന്‍ പോളിയെ ഈ സിനിമയിലൂടെ കാണാനാകും എന്ന ഉറപ്പും മേക്കിങ് വീഡിയോ നല്‍കുന്നുണ്ട്. മാത്രമല്ല വളരെനാളുകള്‍ക്ക് ശേഷം നിവിന്‍ പോളി-അജു വര്‍ഗീസ് സര്‍വ്വം മായയിലൂടെ കയ്യടി വാങ്ങുമെന്ന പ്രതീക്ഷയുമുണ്ട്.
ചിത്രം ഡിസംബര്‍ 25 ന് ക്രിസ്മസ് റിലീസായി തിയേറ്ററില്‍ എത്തും. സിനിമയുടെ ടീസര്‍ നേരത്തെ പുറത്തുവന്നിരുന്നു. വളരെ സുന്ദരനായിട്ടാണ് നിവിനെ ടീസറില്‍ കാണുന്നത്. ഒരു ഹൊറര്‍ മൂഡിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു. നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചാണ് അണിയറപ്രവര്‍ത്തകര്‍ ഈ ടീസര്‍ പുറത്തിറക്കിയത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖില്‍ സത്യന്‍ ഒരുക്കുന്ന ചിത്രമാണ് സര്‍വ്വം മായ.
സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് സിനിമ കേരളത്തില്‍ വിതരണം ചെയ്യുന്നത്. എ പി ഇന്റര്‍നാഷണല്‍ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റിന്റെ അവകാശം നേടിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രം തിയേറ്ററില്‍ എത്തിക്കാന്‍ ഒരുങ്ങുന്നത് ഹോം സ്‌ക്രീന്‍ എന്റര്‍ടൈന്‍മെന്റ് ആണ്. ഒരിടവേളയ്ക്ക് ശേഷം അജു വര്‍ഗീസ്-നിവിന്‍ പോളി കോമ്പോ ഒരുമിക്കുന്ന സിനിമയാണ് സര്‍വ്വം മായ. സിനിമയില്‍ ഇവരുടെ കോമ്പിനേഷന്‍ വളരെ രസകരമായിട്ടാണ് വന്നിട്ടുള്ളതെന്ന് അഖില്‍ സത്യന്‍ റിപ്പോര്‍ട്ടറിനോട് നേരത്തെ മനസുതുറന്നിരുന്നു.
Content Highlights: Sarvam Maya BTS out now