നെടുമ്പാശ്ശേരിയിൽ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ

ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരി നെടുവന്നൂരിലാണ് സംഭവം

നെടുമ്പാശ്ശേരിയിൽ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ
dot image

കൊച്ചി: നെടുമ്പാശ്ശേരിയിൽ കഞ്ചാവുമായി യുവതി പിടിയിൽ. ഒഡിഷ സ്വദേശി ശാലിനി ബല്ലാർ സിംഗ് ആണ് പിടിയിലായത്. തീവണ്ടിയിൽ നിന്ന് എറിഞ്ഞു കൊടുത്ത കഞ്ചാവ് കൊണ്ടുപോകുന്നതിനിടെയാണ് പിടിയിലായത്. ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരി നെടുവന്നൂരിലാണ് സംഭവം.

പാലക്കാട്‌ അട്ടപ്പാടിയിലും എക്സൈസ് സംഘം കഞ്ചാവ് ചെടികൾ കണ്ടെത്തി. പാലക്കാട്‌ അട്ടപ്പാടി ആറിലമലയിൽ നടത്തിയ പരിശോധനയിലാണ് 763 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. എക്സൈസ് എൻഫോഴ്‌സ്മെൻറ് & ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlight : Woman arrested with drug in Nedumbassery

dot image
To advertise here,contact us
dot image