മാധ്യമപ്രവര്‍ത്തകനും കളമശേരി എസ്‌സിഎംഎസ് കോളേജിലെ പിആര്‍ മാനേജറുമായ സനല്‍ പോറ്റി അന്തരിച്ചു

നിരവധി ചാനലുകളില്‍ അവതാരകനായും പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്

മാധ്യമപ്രവര്‍ത്തകനും കളമശേരി എസ്‌സിഎംഎസ് കോളേജിലെ പിആര്‍ മാനേജറുമായ സനല്‍ പോറ്റി അന്തരിച്ചു
dot image

കൊച്ചി: മാധ്യമപ്രവര്‍ത്തകനും കളമശേരി എസ്‌സിഎംഎസ് കോളേജിലെ പിആര്‍ മാനേജറുമായ സനല്‍ പോറ്റി അന്തരിച്ചു. 55 വയസായിരുന്നു. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സനല്‍ പോറ്റി. നിരവധി ചാനലുകളില്‍ അവതാരകനായും പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു സനല്‍പോറ്റി. രണ്ട് വൃക്കകളുടെയും പ്രവര്‍ത്തനം രണ്ട് വര്‍ഷം മുന്‍പ് നിലച്ചിരുന്നു. 2018-ല്‍ പക്ഷാഘാത ബാധിതനായിരുന്നു. മൃതദേഹം സെന്റ് ജോസഫ്‌സ് ആശുപത്രിയില്‍.

Content Highlights: Journalist and PR Manager at SCMS College, Kalamassery, Sanal Potty passes away

dot image
To advertise here,contact us
dot image