

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്‍ക്കെ പൊന്മുണ്ടം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. കോണ്‍ഗ്രസ്- സിപിഐഎം സഖ്യം രൂപപ്പെട്ടതിന് പിന്നാലെയാണ് പിരിച്ചുവിടല്‍. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടേതാണ് നടപടി.
'പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശം ലംഘിച്ച് പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ പൊന്‍മുണ്ടം കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടതായി അറിയിക്കുന്നു.' എന്ന് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Content Highlight; Congress Dismissed Ponmundam Constituency Following Alliance with CPIM