

തിരുവനന്തപുരം: വിഴിഞ്ഞത്ത് വയോധികന് വെട്ടേറ്റു. മുക്കോല സ്വദേശി സന്തോഷ് കുമാറിനാണ് വെട്ടേറ്റത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടുകൂടിയായിരുന്നു സംഭവം. വീട്ടില്‍ മോഷണത്തിനെത്തിയ ആളാണ് വെട്ടിയതെന്ന് സന്തോഷ് കുമാര്‍ പറഞ്ഞു. പതിനായിരത്തിലധികം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് സമാനമായ സംഭവം വീട്ടില്‍ നടന്നിരുന്നു. അന്നും മൊബൈല്‍ ഫോണും പണവും നഷ്ടപ്പെട്ടിരുന്നു.
Content Highlights: man attacked in vizhinjam