

ദോഹ: റാപ്പര്‍ വേടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കടുത്ത വൈറല്‍ പനിയെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍. ദുബായിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് വേടന്‍ ചികിത്സയിലുള്ളത്. ആശുപത്രിയില്‍ നിന്നുള്ള ചിത്രം വേടന്‍ പങ്കുവെച്ചിരുന്നു.
ഇതേത്തുടര്‍ന്ന് നവംബര്‍ 28-ന് ദോഹയില്‍ നടത്താനിരുന്ന പരിപാടി മാറ്റിവെച്ചിട്ടുണ്ട്.
ഡിസംബര്‍ 12-ലേക്കാണ് ഷോ മാറ്റിവെച്ചത്. ദോഹയിലെ ഏഷ്യന്‍ ടൗണിലുള്ള ആംഫി തിയേറ്ററിലാണ് വേടന്റെ പരിപാടി അരങ്ങേറുക.

വേടന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും പരിപാടി മാറ്റിവെക്കേണ്ടിവന്നതിന് ക്ഷമ ചോദിക്കുന്നതായും വേടന്‍ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞിരുന്നു.
Content Highlights: Rapper Vedan Hospitalized in Dubai ICU Due to Severe Fever