'പിന്മാറിയില്ലെങ്കിൽ തട്ടിക്കളയും'; സ്ഥാനാർത്ഥിക്കെതിരെ ഭീഷണി മുഴക്കിയ CPIM ലോക്കൽ സെക്രട്ടറിക്കെതിരെ കേസ്

സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ തട്ടിക്കളയുമെന്നായിരുന്നു ഭീഷണി

'പിന്മാറിയില്ലെങ്കിൽ തട്ടിക്കളയും'; സ്ഥാനാർത്ഥിക്കെതിരെ ഭീഷണി മുഴക്കിയ CPIM ലോക്കൽ സെക്രട്ടറിക്കെതിരെ കേസ്
dot image

പാലക്കാട്: അഗളി പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥിക്കെതിരെ വധഭീഷണി മുഴക്കിയ സിപിഐഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസെടുത്തു. 18-ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി വിആര്‍ രാമകൃഷ്ണനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ജംഷീറിനെതിരെയാണ് അഗളി പൊലീസ് കേസെടുത്തത്.

അട്ടപ്പാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുകയാണ് മുന്‍ സിപിഐഎം ഏരിയ സെക്രട്ടറി കൂടിയായിരുന്നു രാമകൃഷ്ണന്‍. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ തട്ടിക്കളയുമെന്നായിരുന്നു ഭീഷണി.

എന്നാല്‍ പിന്മാറില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയായിരുന്നു രാമകൃഷ്ണന്‍. സംഭവത്തില്‍ വി ആര്‍ രാമകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പാര്‍ട്ടിയില്‍ വി എസ് അച്യുതാനന്ദനെ അനുകൂലിക്കുന്ന ആളായിരുന്നു രാമകൃഷ്ണന്‍. ഏഴ് വര്‍ഷം മുന്‍പ് പാര്‍ട്ടിയില്‍നിന്ന് അച്ചടക്ക നടപടിയും നേരിട്ടിരുന്നു.

ജംഷീറിനെ തെരഞ്ഞെടുപ്പ് ചുമതലയില്‍ നിന്നും സിപിഐഎം ഒഴിവാക്കിയിരുന്നു.

Content Highlights: Case filed against CPIM local secretary for threatening candidate

dot image
To advertise here,contact us
dot image