രാജീവ് ചന്ദ്രശേഖര്‍ കേരള രാഷ്ട്രീയത്തിലേക്ക് വന്നത് കിങ്ങിണിക്കുട്ടനായിട്ടല്ല; എസ് സുരേഷ്

ആനന്ദ് തിരുമല ബിജെപി പ്രവര്‍ത്തകന്‍ ആയിരുന്നില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ്

രാജീവ് ചന്ദ്രശേഖര്‍ കേരള രാഷ്ട്രീയത്തിലേക്ക് വന്നത് കിങ്ങിണിക്കുട്ടനായിട്ടല്ല; എസ് സുരേഷ്
dot image

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ആനന്ദ് തിരുമല ബിജെപി പ്രവര്‍ത്തകന്‍ ആയിരുന്നില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ്. ആത്മഹത്യ അങ്ങേയറ്റം ദുഃഖകരമാണ്. വിഷയം രാഷ്ട്രീയ പ്രചാരണത്തിന് ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും സുരേഷ് പറഞ്ഞു.

ആനന്ദ് ഒരു കാലഘട്ടത്തിലും ബിജെപി പ്രവര്‍ത്തകന്‍ ആയിരുന്നില്ല. സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ വന്ന ആളുമല്ല. ഒരു പ്രക്രിയയിലും ആനന്ദിന്റെ പേര് വന്നിട്ടില്ല. ആനന്ദ് ശിവസേനയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ തീരുമാനിച്ചതാണ്. അങ്ങനെയൊരു യുവാവിന്റെ മരണം ബിജെപിക്ക് എതിരായ കുപ്രചരണത്തിന് ഉപയോഗിക്കുകയാണെന്നും എസ് സുരേഷ് ആരോപിച്ചു.

ആനന്ദിന്റെ ആരോപണങ്ങളില്‍ അഭിപ്രായം പറയില്ല. അത് തങ്ങളുടെ മര്യാദ. ഈ സമയത്ത് അതിന് തങ്ങള്‍ തയ്യാറാവില്ലെന്നും ആനന്ദ് സ്വതന്ത്ര സ്ഥാനാര്‍ഥിയാകുന്നതില്‍ തങ്ങള്‍ക്കൊരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്നും എസ് സുരേഷ് പറഞ്ഞു. ആനന്ദിന്റെ ആത്മാവിനെ ബഹുമാനിക്കുന്നുവെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു.

ബിജെപിയില്‍ കൂട്ട ആത്മഹത്യ നടക്കുകയാണെന്നതടക്കമുള്ള കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റെ ആരോപണത്തിലും സുരേഷ് കുമാര്‍ പ്രതികരിച്ചു. മുരളീധരനെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു എസ് സുരേഷിന്റെ മറുപടി.

കിങ്ങിണിക്കുട്ടനുമായി രാജീവ് ചന്ദ്രശേഖറെ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും ആ താരതമ്യത്തിന് കെ മുരളീധരന്‍ അഞ്ചു ജന്മം ജനിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് എതിരെ കുപ്രചരണങ്ങള്‍ക്ക് ശ്രമം നടക്കുകയാണ്. കെ മുരളീധരനും ശിവന്‍കുട്ടിയും കെട്ടുകഥകള്‍ ഉണ്ടാക്കുന്നു.രാജീവ് ചന്ദ്രശേഖര്‍ അച്ഛന്റെ തണലില്‍ രാഷ്ട്രീയ നേതാവായ വ്യക്തിയല്ല.
ഡിവൈഎഫ്‌ഐ നേതാവ് ജോയല്‍ മരിച്ചത് എങ്ങനെയെന്ന് ശിവന്‍കുട്ടി പറയണം. ആ ശിവന്‍കുട്ടിയാണ് ഷോ കാണിക്കുന്നത്. സിപിഐഎമ്മിന്റെ ഓഫീസില്‍ യുവതി ആത്മഹത്യ ചെയ്തു. അതിനി ശിവന്‍കുട്ടിയെ ഓര്‍മിപ്പിക്കണോയെന്നും ബിജെപി നേതാവ് ചോദിച്ചു. ജനാധിപത്യ ഉത്തരവാദിത്തം കോണ്‍ഗ്രസും സിപിഐഎമ്മും കാണിക്കണം. പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ മൂലധനം. പ്രവര്‍ത്തകരുടെ ജീവന്‍ വെച്ച് പന്താടാറില്ല. തങ്ങളെ വേട്ടയാടാന്‍ ശ്രമിക്കരുതെന്നും സുരേഷ് പറഞ്ഞു.

Content Highlights: s suresh on anand thirumala's death

dot image
To advertise here,contact us
dot image