പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസ്; പ്രതിയെ കീഴ്‌പ്പെടുത്തിയത് ബിഹാര്‍ സ്വദേശി ശങ്കര്‍ ബഷ്വാന്‍

കൊച്ചുവേളിയില്‍ വെച്ചാണ് ഇയാളെ കണ്ടെത്തിയത്

പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസ്; പ്രതിയെ കീഴ്‌പ്പെടുത്തിയത് ബിഹാര്‍ സ്വദേശി ശങ്കര്‍ ബഷ്വാന്‍
dot image

തിരുവനന്തപുരം: വര്‍ക്കലയില്‍ ഓടുന്ന ട്രെയിനില്‍ വെച്ച് പെണ്‍കുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയെ കീഴ്‌പ്പെടുത്തിയയാളെ തിരിച്ചറിഞ്ഞു. പ്രധാന സാക്ഷികൂടിയായ ബിഹാര്‍ സ്വദേശി ശങ്കര്‍ ബഷ്വാനെയാണ് കണ്ടെത്തിയത്. കൊച്ചുവേളിയില്‍ വെച്ചാണ് ഇയാളെ കണ്ടെത്തിയത്. ഇയാളുടെ മൊഴി രേഖപ്പെടുത്തി. പ്രതിയെ സാഹസികമായി കീഴടക്കിയതും പരിക്കേറ്റ ശ്രീക്കുട്ടിയുടെ അര്‍ച്ചനയെ രക്ഷിച്ചതും ഇയാളാണ്.

അതേസമയം, ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ തള്ളിയിട്ട സംഭവം പൊലീസ് പുന:രാവിഷ്‌കരിച്ചു.
അതേ ട്രെയിനില്‍ പ്രതി സുരേഷ് കുമാറിനെ എത്തിച്ചാണ് തെളിവെടുപ്പ്. നിര്‍ത്തിയിട്ട ട്രെയിനില്‍ വെച്ചായിരുന്നു പുന:രാവിഷ്‌കരണം.

നവംബർ രണ്ടിനാണ് കേരള എക്‌സ്പ്രസ് ട്രെയിനിൽവെച്ച് സുരേഷ് കുമാർ ശ്രീക്കുട്ടിയെ പുറത്തേക്ക് ചവിട്ടിയിട്ടത്. പുകവലിച്ചത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ ഇയാൾ വാതിലിന് സമീപം നിൽക്കുകയായിരുന്ന ശ്രീക്കുട്ടിയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന അർച്ചനയെയും ഇയാൾ തള്ളിയിടാൻ ശ്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.

Content Highlights: man who subdued the accused in the case of assaulting a girl on a moving train in Varkala has been identified

dot image
To advertise here,contact us
dot image