ഈ ക്രിസ്മസോടെ 20 മില്യൺ ഇന്ത്യക്കാർക്ക് ജോലി നഷ്ടപ്പെട്ടേക്കാം..! കാത്തിരിക്കുന്നത് മിഡിൽ ക്ലാസ് ക്രൈസിസ്

ഇന്ത്യ ഒരു വലിയ ഗിഗ് എക്കോണമിയായി മാറും

ഈ ക്രിസ്മസോടെ 20 മില്യൺ ഇന്ത്യക്കാർക്ക് ജോലി നഷ്ടപ്പെട്ടേക്കാം..! കാത്തിരിക്കുന്നത് മിഡിൽ ക്ലാസ് ക്രൈസിസ്
dot image

മാർസെല്ലസ് ഇൻവെസ്റ്റ്‌മെന്റ് മാനേജറിന്റെ സ്ഥാപകനായ സൗരഭ് മുഖർജി ഇന്ത്യക്കാർക്ക് ചില മുന്നറിയിപ്പുകളുമായി എത്തിയിരിക്കുകയാണ്. ജോബ് മാർക്കറ്റിൽ ഇന്ത്യക്കാർ നേരിടാൻ പോകുന്ന പ്രതിസന്ധി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ സാധാരണക്കാരാണല്ലോ എല്ലാ സാഹചര്യങ്ങളിലും ഇരയാക്കപ്പെടുന്നത്. രാജ്യത്തെ വൈറ്റ് കോളർ ജോബ് മാർക്കറ്റിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെ കുറിച്ചാണ് അദ്ദേഹം വിശദീകരിക്കുന്നത്.

മാന്ദ്യം കൊണ്ടല്ല എഐയും ആഗോള വ്യാപാര പ്രതിസന്ധിയും കാരണം ഇന്ത്യയിൽ മിഡിൽ ക്ലാസ് ജോബ് ക്രൈസിസ് ഉണ്ടാവുമെന്നാണ് സൗരഭ് മുഖർജി പറയുന്നത്. ഐടി, ബാങ്കിങ്, മീഡിയ എന്നിവിടങ്ങളിൽ gig job ecosystem വരുമെന്നാണ് അദ്ദേഹം പറയുന്നത്. സ്ഥിര ജോലിയെന്ന സംവിധാനം മാറി, ചെറിയ കാലത്തേക്ക് കരാർ അടിസ്ഥാനത്തിലോ ഫ്രീലാൻസായോ ജോലി ചെയ്യുന്ന രീതികളിലേക്ക് ഈ മേഖലകളിൽ മാറ്റമുണ്ടാകുമെന്നാണ് സൗരഭ് മുഖർജി

പറയുന്നത്. ഇതുകൂടാതെ രണ്ട് മൂന്ന് വർഷത്തിന് ശേഷം മാത്രമേ ഇതിന്റെ ആഘാതം ഇന്ത്യയിലുള്ളവർക്ക് മനസിലാവുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

India will became a Gig Economy
Gig Economy

ഇന്ത്യ ഒരു വലിയ ഗിഗ് എക്കോണമിയായി മാറും. ഓണ്‍ലെെന്‍ ടാക്സിയിലോ ഫുഡ് ഡെലിവറിയിലോ മാത്രമല്ല അത് ഒതുങ്ങുന്നത്. നമുക്ക് ചുറ്റിലുമുള്ള എല്ലാവരും ഗിഗ് എക്കോണമിയുടെ ഭാഗമാകും എന്നാണ് മുഖർജിയുടെ മുന്നറിയിപ്പ്. മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതിന്റെയും ചിലവ് കുറയ്ക്കുന്നതിന്റെയും ഭാഗമായി കമ്പനികൾ എഐയെ ആശ്രയിക്കുന്നതും ഇതിൽ വലിയ പങ്കാണ് വഹിക്കുകയെന്നും അദ്ദേഹം പറയുന്നു. മറ്റൊരു കാരണം സാമ്പത്തിക മേഖലയിലെ മന്ദതയുമാണ്.

പരസ്യ മേഖലയിൽ പോലും മാറ്റങ്ങൾ വരുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. ആഡുകളിലെ മോഡൽ പോലും എഐയാണ്. ഈ മേഖലയിലുള്ളവര്‍ വെെകാതെ കടുത്ത തൊഴില്‍ പ്രതിസന്ധിയിലേക്ക് നീങ്ങും. ട്രംപ് കൊണ്ട് വന്ന ഇറക്കുമതി ചുങ്കം എത്രയും വേഗം പിൻവലിച്ചില്ലെങ്കിൽ വലിയൊരു ശതമാനും ഇന്ത്യക്കാരുടെ ജോലി അപകടത്തിലാകുമെന്നും സൗരഭ് പറയുന്നു. അമേരിക്കയുമായുള്ള വ്യാപാര പ്രതിസന്ധി ഇത്തരത്തിൽ തുടർന്നാല്‍

വരുന്ന ക്രിസ്മസിനുള്ളിൽ 20 മില്യൺ ഇന്ത്യക്കാരുടെ ജോലി നഷ്ടമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Saurabh Mukherjea, Marcellus Investment Managers Founder
Saurabh Mukherjea

"ഒരു വർഷം രണ്ടു മുതൽ അഞ്ച് ലക്ഷം വരെ മാത്രം സമ്പാദിക്കുന്ന ആളുകളുടെ ജോലി നഷ്ടപ്പെടുന്നത് ഹൃദയഭേദകമാണ്. മാത്രമല്ല എക്‌സ്‌പോർട്ട് ഫ്രാഞ്ചൈസി പതിറ്റാണ്ടുകൾ കൊണ്ട് നേടിയെടുത്ത കമ്പനികളെ ഇങ്ങനെ ശിക്ഷിക്കുന്നതും കഷ്ടമാണ്. എത്രയും വേഗം ഇന്ത്യൻ സർക്കാർ പ്രസിഡന്റ് ട്രംപുമായി ചേർന്ന് ഫ്രീ ട്രേഡ് എഗ്രിമെന്റ് ഒപ്പുവെക്കണം," ശ

സൗരഭ് മുഖര്‍ജി പറയുന്നു.

Content Highlights: By this Christmas 20 million Indians loss jobs says Saurabh Mukherjea

dot image
To advertise here,contact us
dot image