

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കും മോശം തുടക്കം. 124 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് തെളിയുന്നതിനിടെ രണ്ട് വിക്കറ്റാണ് നഷ്ടമായത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തിന്റെ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ പത്ത് റണ്‍സെന്ന നിലയിലാണ് ഇന്ത്യ.
ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളിനെയും കെ എല്‍ രാഹുലിനെയുമാണ് ഇന്ത്യയ്ക്ക് ആദ്യ സെഷനില്‍ നഷ്ടമായത്. ഇരുവരെയും പുറത്താക്കി മാര്‍ക്കോ യാന്‍സനാണ് ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഇരട്ടപ്രഹരമേല്‍പ്പിച്ചത്. അക്കൗണ്ട് തുറക്കും മുമ്പെ ജയ്‌സ്വാളിനെ പുറത്താക്കിയ യാന്‍സന്‍ ഒരു റണ്‍സെടുത്ത കെ എല്‍ രാഹുലിനെയും പുറത്താക്കി. നിലവില്‍ അഞ്ച് വിക്കറ്റുമായി വാഷിങ്ടണ്‍ സുന്ദറും നാല് റണ്‍സുമായി ധ്രുവ് ജുറേലുമാണ് ക്രീസില്‍.
നേരത്തെ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സ് 153 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ടെംബ ബാവുമയാണ് ദക്ഷിണാഫ്രിക്കയെ 150 കടത്തിയത്. 136 പന്തുകളില്‍ നാല് ബൗണ്ടറിയടക്കം 55 റണ്‍സെടുത്ത് ബാവുമ പുറത്താകാതെ നിന്നു.
Content Highlights: India vs South Africa 1st Test, Day 3: Marco Jansen delivers double blow! India 10/2 at Lunch