കോഴിക്കോട് 43 കാരിയുടെ കണ്ണില്‍നിന്ന് കണ്ടെത്തിയത് ജീവനുള്ള 10 സെ.മീ നീളമുള്ള വിര

കണ്ണില്‍ എങ്ങനെയാണ് വിര വരുന്നത്? അതിന് കാരണം എന്താണ് ? എന്തൊക്കെയാണ് ലക്ഷണങ്ങള്‍ ?

കോഴിക്കോട് 43 കാരിയുടെ കണ്ണില്‍നിന്ന് കണ്ടെത്തിയത് ജീവനുള്ള 10 സെ.മീ നീളമുള്ള വിര
dot image

കണ്ണില്‍ അസഹ്യമായ ചൊറിച്ചിലും വേദനയുമായി ആശുപത്രിയിലെത്തിയ 43കാരിയുടെ കണ്ണില്‍നിന്നാണ് 10 മീറ്റര്‍ നീളമുള്ള വിരയെ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ യുവതിക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണില്‍ അസഹ്യമായ ചൊറിച്ചിലും വേദനയും അനുഭവപ്പെടാന്‍ തുടങ്ങിയപ്പോഴാണ് ഡോക്ടറുടെ ചികിത്സ തേടിയെത്തിയത്. കണ്ണിലെ വെള്ളപാടയുടെ അടിവശത്തുണ്ടായിരുന്ന വിരയെ ഒരു ചെറിയ ശസ്ത്രക്രിയമാര്‍ഗ്ഗത്തിലൂടെയാണ് പുറത്തെടുത്തത്. ഈ വാര്‍ത്ത കാണുമ്പോള്‍ സ്വാഭാവികമായി എല്ലാവര്‍ക്കും തോന്നുന്ന കാര്യമാണ് എങ്ങനെയാണ് കണ്ണിനുള്ളില്‍ വിര കയറുന്നത് ? ഇങ്ങനെ ഒരു സംഭവം ഉണ്ടായാല്‍ എങ്ങനെ തിരിച്ചറിയാം എന്നൊക്കെ. മാര്‍സ്‌ളീവ മെഡിസിറ്റിയിലെ ന്യൂറോ സര്‍ജന്‍ ഡോ. സരീഷ് ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പറയുകയാണ്.

എങ്ങനെയാണ് കണ്ണിനുളളില്‍ വിര എത്തുന്നത്

ഡൈലോ ഫൈലേറിയ വിഭാഗത്തിലുള്ള കീടങ്ങള്‍ ശരീരത്തില്‍ പ്രവേശിച്ചാണ് ഇത്തരം വിരകള്‍ കണ്ണില്‍ വളരുന്നത്. വളര്‍ത്തുമൃഗങ്ങളിലും കാട്ടുമൃഗങ്ങളിലുമൊക്കെയാണ് ഇത്തരം കീടങ്ങള്‍ ഉള്ളത്. ഈ മൃഗങ്ങളെ കൊതുകുകള്‍ കുത്തുമ്പോള്‍ കീടങ്ങള്‍(ഡൈലോഫെലേറിയ) കൊതുകിന്റെ രക്തത്തിലേത്ത് കയറുകയും അത് മനുഷ്യനെ കുത്തുമ്പോള്‍ മനുഷ്യന്റെ ശരീരത്തിലേക്ക് എത്തുകയും ചെയ്യുകയാണ് ഉണ്ടാകുന്നത്. ഇവ ഒരിക്കലും മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്ക് പകരില്ല. മനുഷ്യന്റെ ശരീരഭാഗങ്ങളില്‍ ഇവ വളരുകയും അവിടെത്തന്നെയിരുന്ന് വളര്‍ന്ന് ഒരു മുഴപോലെ കാണപ്പെടുകയും ചെയ്യും. മനുഷ്യന്റെ ശരീരത്തില്‍ വിരകള്‍ക്ക് വളരാനുള്ള അന്തരീക്ഷം ഉണ്ട്. കുടലിലും മറ്റും വിരകള്‍ വളരുന്നതുപോലെതന്നെയാണ് കണ്ണിലും വളരുന്നത്. ശരീരത്തിലെത്തിയാല്‍ പിന്നീട് അവയ്ക്ക് പുറത്ത് പോകാന്‍ കഴിയില്ല. അവിടെത്തന്നെയിരുന്ന് നശിച്ചുപോവുകയും ചെയ്യും. ജീവന് ഭീഷണിയില്ലെങ്കിലും അവസ്ഥ മോശമായാല്‍ കണ്ണിന് കാഴ്ച നഷ്ടപ്പെട്ടുപോകാന്‍ സാധ്യതയുണ്ട്.

എന്തൊക്കെയാണ് ലക്ഷണങ്ങള്‍

  • കണ്ണ് പരിശോധിക്കുമ്പോള്‍ കണ്ണിനകത്തോ കണ്‍പോളകളിലോ നീര്‍വീക്കമോ മുഴകളോ പോലെ കാണപ്പെടാം.
  • കണ്ണിന് ചുവപ്പ്
  • കണ്ണിന് വേദനയുണ്ടാവുക
  • മങ്ങിയ കാഴ്ച, വെളിച്ചത്തില്‍ നോക്കുമ്പോഴുള്ള ബുദ്ധിമുട്ട്
  • കണ്ണുകളില്‍നിന്ന് അമിതമായി വെളളം വരിക
  • ചിലപ്പോള്‍ ഈ പുഴുക്കളെ കണ്ണില്‍ കാണാന്‍ സാധിക്കും
  • റെറ്റിനയിലെ പാടുകള്‍
  • കണ്ണിലുണ്ടാതുന്ന തടിപ്പുകള്‍

ചികിത്സ

വിരകളെ ശസ്ത്രക്രിയയിലൂടെ എടുത്തുമാറ്റുകയും കണ്ണിലൊഴിക്കാനുള്ള മരുന്നുകള്‍ നല്‍കുന്നതുമാണ് ചികിത്സ.

Content Highlights :How do worms get in the eyes? What causes them? What are the symptoms?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image