കടയ്ക്കലിൽ സിപിഐ വിട്ട 700ലധികം പേർ കൂട്ടത്തോടെ സിപിഐഎമ്മിലേക്ക്

കടുത്ത വിഭാഗീയതയ്ക്കും ഉൾപാർട്ടി പ്രശ്‌നങ്ങൾക്കും പിന്നാലെയാണ് കടയ്ക്കലിൽ സിപിഐയിൽ കൂട്ടരാജി ഉണ്ടായത്

കടയ്ക്കലിൽ സിപിഐ വിട്ട 700ലധികം പേർ കൂട്ടത്തോടെ സിപിഐഎമ്മിലേക്ക്
dot image

കടയ്ക്കൽ: കൊല്ലം കടയ്ക്കലിൽ സിപിഐ വിട്ടവർ കൂട്ടത്തോടെ സിപിഐഎമ്മിലേക്ക്. സിപിഐ വിട്ട 700ലധികം പേർ സിപിഐഎമ്മിൽ ചേരുമെന്ന് സിപിഐ മുൻ ജില്ലാ കൗൺസിൽ അംഗം ജെ സി അനിൽ പറഞ്ഞു. ഇന്ന് കടയ്ക്കലിൽ നടന്ന യോഗത്തിലാണ് സിപിഐഎം പ്രവേശനത്തെ കുറിച്ച് ജെ സി അനിൽ പ്രഖ്യാപിച്ചത്. സിപിഐയിൽനിന്ന് നേരത്തെ പുറത്താക്കിയ നേതാവാണ് ജെ സി അനിൽ. കടുത്ത വിഭാഗീയതയ്ക്കും ഉൾപാർട്ടി പ്രശ്‌നങ്ങൾക്കും പിന്നാലെയാണ് കടയ്ക്കലിൽ സിപിഐയിൽ കൂട്ടരാജി ഉണ്ടായത്.

കടയ്ക്കൽ മണ്ഡലത്തിൽ നിലനിൽക്കുന്ന സംഘടനാ പ്രശ്‌നങ്ങളിൽ ജില്ലാ നേതൃത്വം സ്വീകരിച്ച കടുത്ത വിഭാഗീയ നിലപാടാണ് രാജിക്ക് കാരണമെന്ന് ഇവർ ആരോപിച്ചിരുന്നു. മണ്ഡലത്തിലെ പാർട്ടിയുടെ പ്രശ്‌നങ്ങൾ പരാതികളായി നൽകിയിട്ടും പരാതിക്കാരെ കേൾക്കാനോ പ്രശ്‌നം ചർച്ചചെയ്യാനോ സംസ്ഥാന സെക്രട്ടറിയോ ജില്ലാ നേതൃത്വമോ ഇതുവരെ ശ്രമിച്ചിട്ടില്ല. ദീർഘനാളുകളായി പാർട്ടിക്കുള്ളിലെ സംഘടനാ പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം നേത്യത്വം തള്ളിക്കളയുകയാണുണ്ടായത്. സമവായത്തിന്റെ വഴി സ്വീകരിക്കുന്നതിന് പകരം പാർട്ടി ഘടകങ്ങളിലെ ഭൂരിപക്ഷവും സംഘടനാപരമായ അധികാരങ്ങൾ ഉപയോഗിച്ച് വിഭാഗീയത ശക്തിപ്പെടുത്തുകയും പാർട്ടിയിൽ വെട്ടിനിരത്തൽ നടത്തുകയും ചെയ്തുവെന്നും ഇവർ ആരോപിച്ചിരുന്നു.

Content Highlights : Those who left CPI in Kollam Kadakkal join CPIM

dot image
To advertise here,contact us
dot image