സംസ്കൃതത്തിൽ പ്രാവീണ്യമില്ലാത്ത എസ്എഫ്ഐ നേതാവിന് പിഎച്ച്ഡി നൽകാൻ ശുപാർശയെന്ന് പരാതി

സംഭവത്തില്‍ ശുപാര്‍ശ തടയണമെന്നാവശ്യപ്പെട്ട് വകുപ്പ് മേധാവി വൈസ് ചാന്‍സിലര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്

സംസ്കൃതത്തിൽ പ്രാവീണ്യമില്ലാത്ത എസ്എഫ്ഐ നേതാവിന് പിഎച്ച്ഡി നൽകാൻ ശുപാർശയെന്ന് പരാതി
dot image

തിരുവനന്തപുരം: സംസ്‌കൃതത്തില്‍ എഴുതാനും വായിക്കാനും അറിയാത്ത എസ്എഫ്‌ഐ നേതാവിന് സംസ്‌കൃതത്തില്‍ പിഎച്ച്ഡി നല്‍കാന്‍ ശുപാര്‍ശ നല്‍കിയതായി പരാതി. കേരള സര്‍വകലാശാല മൂല്യനിര്‍ണയ ബോര്‍ഡിന്റെ ചെയര്‍മാനാണ് ശുപാര്‍ശ നല്‍കിയത്. സംഭവത്തില്‍ ശുപാര്‍ശ തടയണമെന്നാവശ്യപ്പെട്ട് വകുപ്പ് മേധാവി വൈസ് ചാന്‍സിലര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി ക്യാംപസിലെ ഗവേഷക വിദ്യാര്‍ത്ഥിക്കെതിരെയാണ് വകുപ്പു മേധാവി ഡോ. സി എന്‍ വിജയകുമാരി പരാതി നല്‍കിയത്.

ഡോക്ടറേറ്റ് ബിരുദം നല്‍കുന്നതിന് മുന്നെ പ്രബന്ധാവതരണവും സംവാദസഭയും നടന്നിരുന്നു. എന്നാല്‍ ഇതില്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ ഒന്നിന് പോലും ഇംഗ്ലീഷിലോ മലയാളത്തിലോ സംസ്‌കൃതത്തിലോ ഉത്തരം നല്‍കാന്‍ വിദ്യാര്‍ത്ഥിക്ക് കഴിഞ്ഞിരുന്നില്ല. തെറ്റില്ലാതെ ഒരു ആഖ്യാനം വിദ്യാര്‍ത്ഥി ഇംഗ്ലീഷില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിലും ദുരൂഹതയുണ്ടെന്ന് വിജയകുമാരി വിസിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നേരിട്ടും ഓണ്‍ലൈനായും ഓപ്പണ്‍ ഡിഫന്‍സില്‍ അധ്യാപകര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വിദ്യാര്‍ത്ഥിക്കായില്ലെന്നും 2025ലെ എന്‍ഐആര്‍എഫ് റാങ്കിങില്‍ രാജ്യത്ത് മികച്ച സ്ഥാനം കരസ്തമാക്കിയ കേരള സര്‍വകലാശാലയില്‍ നിന്നും അര്‍ഹതയില്ലാത്ത ഒരാള്‍ക്ക് അംഗീകാരം നല്‍കുന്നത് അപമാനകരമാണെന്ന് വകുപ്പ് മേധാവി കൂടിയായ ഡോ. വിജയകുമാരി എഴുതിയ കത്തില്‍ വ്യക്തമാക്കി. കേരള സര്‍വകലാശാലയില്‍ നിന്നുള്ള അധ്യാപകനും പുറത്ത് നിന്നുള്ള രണ്ട് അധ്യാപകരും ചേര്‍ന്നാണ് വിദ്യാര്‍ത്ഥിയുടെ പ്രബന്ധം മൂല്യനിര്‍ണയം നടത്തിയത്.

Content Highlight; Row over PhD recommendation for SFI leader without Sanskrit proficiency

dot image
To advertise here,contact us
dot image