തമിഴ് സിനിമയിൽ സംവിധായികയായി അരങ്ങേറ്റം നടത്തി നടി ശാലിൻ സോയ

നടിയുടേത് തന്നെയാണ് സിനിമയുടെ തിരക്കഥയും

തമിഴ് സിനിമയിൽ സംവിധായികയായി അരങ്ങേറ്റം നടത്തി നടി ശാലിൻ സോയ
dot image

ബാലതാരമായി സിനിമയിൽ എത്തി നിരവധി ടി വി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചതയായ നടിയാണ് ശാലിൻ സോയ. നടി തമിഴിൽ തന്റെ ആദ്യ തമിഴ് സിനിമ സംവിധാനം ചെയ്യൻ ഒരുങ്ങുകയാണ്. ശാലിൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ സിനിമയുടെ പൂജ നടന്നതിന്റെ ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നടിയുടേത് തന്നെയാണ് സിനിമയുടെ തിരക്കഥയും.

'ഇത് ഒരിക്കലും എളുപ്പമായിരുന്നില്ല. പക്ഷേ, ഒരിക്കൽ നിങ്ങൾ സംവിധായക തൊപ്പിയണിഞ്ഞാൽ, അത് അത്ര പെട്ടെന്ന് ഉപേക്ഷിക്കാൻ കഴിയില്ല. ഡയറക്ഷൻ- റൈറ്റിങ്ങ് വിഭാഗത്തിൽ ഞാൻ ആദ്യമായി കാലെടുത്ത് വെച്ചിട്ട് ഇത് പത്താം വർഷമാണ്. എന്റെ തമിഴ് സിനിമയിലെ സംവിധാന അരങ്ങേറ്റം പ്രഖ്യാപിക്കുന്നതിനായി ഈ അവസരം ഞാൻ ഉപയോഗിക്കുന്നു. എന്റെ കഥയിൽ വിശ്വാസമർപ്പിച്ച ആർകെ ഇന്റർനാഷണൽ പ്രൊഡക്ഷന് ഞാൻ നന്ദി പറയുന്നു. ഇത് അവരുടെ നിർമാണത്തിലെ പതിനെട്ടാമത്തെ പ്രൊക്റ്റാണ്. ഈ സിനിമയിലേക്ക് ഒരു കൂട്ടം മികച്ച കലാകാരന്മാരെ കൊണ്ടുവരാൻ എനിക്ക് സാധിച്ചു. നിങ്ങളുടെയെല്ലാം പ്രാർത്ഥനകളും അനുഗ്രഹങ്ങളും പിന്തുണയും എനിക്ക് വേണം,' ശാലിൻ സോയ കുറിച്ചു.

മാണിക്യക്കല്ല്, എൽസമ്മ എന്ന ആൺകുട്ടി, സ്വപ്ന സഞ്ചാരി, മല്ലു സിങ്, വിശുദ്ധൻ തുടങ്ങി മലയാളത്തിൽ നിരവധി സിനിമകളിൽ ശാലിൻ സോയ അഭിനയിച്ചിട്ടുണ്ട്. 2015 ൽ പുറത്തിറങ്ങിയ റെവലേഷൻ എന്ന ഹ്രസ്വ ചിത്രവും, പ്രശാന്ത് അലക്‌സാണ്ടർ നായകനായി എത്തിയ ദി ഫാമിലി ആക്ട് എന്ന ചിത്രവും ശാലിൻ സംവിധാനം ചെയ്തിരുന്നു.

Content Highlights: Actress Shalin Zoya makes her directorial debut in Tamil cinema

dot image
To advertise here,contact us
dot image