നാളെ എറണാകുളം ജില്ലയില്‍ ഒരു വിഭാഗം ബീവറേജ് കോർപ്പറേഷൻ തൊഴിലാളികൾ പണിമുടക്കും

അലവന്‍സായി 600 രൂപ നല്‍കണമെന്നും ജീവനക്കാര്‍ മുഖേന കാലിക്കുപ്പികള്‍ തിരിച്ചെടുക്കുന്ന പദ്ധതി ഒഴിവാക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു

നാളെ എറണാകുളം ജില്ലയില്‍ ഒരു വിഭാഗം ബീവറേജ് കോർപ്പറേഷൻ തൊഴിലാളികൾ പണിമുടക്കും
dot image

കൊച്ചി: എറണാകുളം ജില്ലയില്‍ നാളെ ബീവറേജ് ജീവനക്കാരുടെ പണിമുടക്ക്. ഐഎന്‍ടിയുസി, എഐടിയുസി എന്നീ സംഘടനകളില്‍ അംഗങ്ങളായ മുഴുവന്‍ ജീവനക്കാരും പണിമുടക്കി തൃപ്പൂണിത്തുറ പേട്ടയിലെ വെയര്‍ഹൗസിന് മുന്നില്‍ രാവിലെ 10 മണി മുതല്‍ ധര്‍ണയിരിക്കും.

ജീവനക്കാര്‍ക്ക് അലവന്‍സ് വെട്ടിക്കുറച്ച സര്‍ക്കാരിന്റെ നടപടിക്കെതിരെയാണ് ബിവറേജ് ജീവനക്കാരുടെ പണിമുടക്ക്. അധിക അലവന്‍സായി 600 രൂപ നല്‍കണമെന്നും ജീവനക്കാര്‍ മുഖേന കാലിക്കുപ്പികള്‍ തിരിച്ചെടുക്കുന്ന പദ്ധതി ഒഴിവാക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു. പൊതു അവധികള്‍ പോലും ലഭിക്കാതെ 11 മണിക്കൂറിലധികം തുടര്‍ച്ചയായി ജോലി ചെയ്യിക്കുന്നതിലും അന്യായമായി സ്ഥലം മാറ്റുന്നതിലും അശാസ്ത്രീയ ഷിഫ്റ്റ് സംവിധാനം നടപ്പിലാക്കുന്നതിലുമാണ് പ്രതിഷേധമെന്ന് സമരസമിതി വ്യക്തമാക്കി.

Content Highlight; Bevco employees in Ernakulam to strike tomorrow

dot image
To advertise here,contact us
dot image