കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം ഒന്നാം വാർഷിക സമ്മേളനം നവംബർ ഏഴിന്

മനാമ കെഎംസിസി ഓഫീസിലെ പാണക്കാട് സെയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് സമ്മേളനം

കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം ഒന്നാം വാർഷിക സമ്മേളനം നവംബർ ഏഴിന്
dot image

കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം ഒന്നാം വാർഷിക സമ്മേളനവും വാഗൺ ട്രാജഡി അനുസ്മരണവും നവംബർ ഏഴ് വെള്ളിയാഴ്ച കെഎംസിസി ഓഫീസിൽ നടക്കും. ഉച്ചയ്ക്ക് 12.30നാണ് സമ്മേളനം നടക്കുക. മനാമ കെഎംസിസി ഓഫീസിലെ പാണക്കാട് സെയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് സമ്മേളനം.

വേൾഡ് കെഎംസിസി സെക്രട്ടറി അസൈനാർ കൊണ്ടോട്ടി ഉദ്ഘാടനം നിർവഹിക്കുന്ന പരിപാടിയിൽ പ്രമുഖ ചരിത്ര പ്രഭാഷകൻ അറക്കൽ അബ്ദു റഹ്മാൻ സാഹിബ്‌ മുഖ്യ പ്രഭാഷണം നടത്തും. കെഎംസിസി ബഹ്‌റൈൻ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര, കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ല പ്രസിഡന്റ് ഇഖ്ബാൽ താനൂർ, ജനറൽ സെക്രട്ടറി അലി അക്ബർ കൈത്തമണ്ണ, കെഎംസിസി ബഹ്‌റൈൻ സീനിയർ ഭാരവാഹി വിഎച്ച് അബ്ദുള്ള വെളിയങ്കോട്, ജില്ല ഭാരവാഹികൾ ആയ അലി സാഹിബ്‌, അനീസ് ബാബു തുടങ്ങി സ്റ്റേറ്റ്, ജില്ല നേതാക്കൾ പങ്കെടുക്കും.

പരിപാടിയുമായി ബന്ധപ്പെട്ടു വിളിച്ചു ചേർത്ത യോഗത്തിൽ കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം ഭാരവാഹികൾ ആയ സുലൈമാൻ മുസ്‌ലിയാർ പട്ടർനടക്കാവ്, എം മൊയ്‌ദീൻ ബാവ മൂപ്പൻ ചെമ്പ്ര, ഇബ്രാഹിം പരിയാപുരം, ഫാറൂഖ്‌ തിരൂർ, താജു ചെമ്പ്ര, മുനീർ ആതവനാട്, ഹുനൈസ് മാങ്ങാട്ടിരി, ഷാഫി ചെമ്പ്ര, അബ്ദുസലാം എന്നിവർ സംബന്ധിച്ചു. മലപ്പുറം ജില്ല ഭാരവാഹി ലിസ്റ്റിൽ ഒഴിവ് വന്ന സ്ഥാനത്തേക്ക് തിരൂർ മണ്ഡലം ട്രഷറർ ആയിരുന്ന ജാസിർ കന്മനത്തെയും മണ്ഡലം ട്രഷറർ ആയി റഷീദ് കൊടിയത്തൂരിനെയും തെരെഞ്ഞെടുത്തു.

കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് കുന്നത്ത് പറമ്പിലിന്റെ ആദ്യക്ഷതയിൽ മനാമ കെഎംസിസി ഓഫീസിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി എം മൗസൽ മൂപ്പൻ തിരൂർ വാർഷിക റിപ്പോർട്ടും ട്രഷറർ ജാസിർ കന്മനം വരവ്, ചെലവ് കണക്കും അവതരിപ്പിച്ചു. ഓർഗനൈസിങ് സെക്രട്ടറി റമീസ് കല്പ സ്വാഗതവും ട്രഷറർ റഷീദ് കൊടിയത്തൂർ നന്ദിയും പറഞ്ഞു.

Content Highlights: KMCC Bahrain Tirur Mandal's first annual conference on November 7th

dot image
To advertise here,contact us
dot image