കോട്ടയത്ത് വിനോദ സഞ്ചാരികൾ യാത്ര ചെയ്ത ടെമ്പോ ട്രാവലറിന് തീപിടിച്ചു

മൂന്നാറിൽ നിന്നും ആലപ്പുഴയിലേക്കുള്ള യാത്ര മധ്യേ ഏറ്റുമാനൂർ നീണ്ടൂർ റോഡിലാണ് അപകടം

കോട്ടയത്ത് വിനോദ സഞ്ചാരികൾ യാത്ര ചെയ്ത ടെമ്പോ ട്രാവലറിന് തീപിടിച്ചു
dot image

കോട്ടയം : കോട്ടയം ഏറ്റുമാനൂരിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചു. മഹാരാഷ്ട്ര സ്വദേശികളായ വിനോദ സഞ്ചാരികൾ യാത്ര ചെയ്ത വാഹനത്തിനാണ് തീപിടിച്ചത്.മൂന്നാറിൽ നിന്നും ആലപ്പുഴയിലേക്കുള്ള യാത്ര മധ്യേ ഏറ്റുമാനൂർ നീണ്ടൂർ റോഡിലാണ് അപകടം.പുക ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം നിർത്തിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. തീ പടരും മുൻപ് യാത്രക്കാർ വാഹനത്തിന് പുറത്തേക്കിറങ്ങിയിരുന്നു.നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് തീയണച്ചു.

Content Highlight : Tempo Traveler caught fire while running in Kottayam

dot image
To advertise here,contact us
dot image