കത്തിക്കരിഞ്ഞ മൃതദേഹം, സമീപത്ത് കുറിപ്പ്, പെട്രോൾ കുപ്പി; മരിച്ചത് പോക്സോ കേസ് പ്രതിയോ?

പോക്സോ കേസിലെ പ്രതിയുടേതാണ് കണ്ടെത്തിയ മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം

കത്തിക്കരിഞ്ഞ മൃതദേഹം, സമീപത്ത് കുറിപ്പ്, പെട്രോൾ കുപ്പി; മരിച്ചത് പോക്സോ കേസ് പ്രതിയോ?
dot image

കല്‍പ്പറ്റ: വയനാട് കമ്പളക്കാട് പള്ളിക്കുന്ന് റോഡിന് സമീപത്ത് നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. പോക്‌സോ കേസിലെ പ്രതിയുടേതാണ് മൃതദേഹമെന്നാണ് സൂചന. തിരുവനന്തപുരം കരമന സ്വദേശിയായ സുനില്‍ കുമാര്‍ എന്ന അല്‍ അമീറിനെതിരെ വെള്ളമുണ്ട പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇയാളുടേതാണ് കണ്ടെത്തിയ മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം.

സുനില്‍ കുമാറിന്റേത് തന്നെയാണ് മൃതദേഹം എന്ന് ഉറപ്പിക്കുന്നതിനായി ബന്ധുക്കളോട് കമ്പളക്കാട് പൊലീസ് സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച്ച രാവിലെ ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിയുന്നതോടെ മരിച്ചത് സുനിലാണോ എന്ന കാര്യത്തില്‍ വ്യക്തത വരുമെന്ന് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെയായിരുന്നു പണി നടക്കുന്ന വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ടെറസിലെ ഇരുമ്പ് കമ്പികളുമായി കാല്‍ ചുവന്ന വയര്‍ ഉപയോഗിച്ച് ബന്ധിച്ച ശേഷം സ്വയം പെട്രോളൊഴിച്ച് കത്തിച്ചതായിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പെട്രോള്‍ കൊണ്ടുവന്ന കുപ്പിയും സിഗരറ്റ് ലാംപും കറുത്ത നിറത്തിലുള്ളല ബാഗും മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു. പരിശോധനയില്‍ ഇയാളുടെ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ഫൊറന്‍സിക് സര്‍ജന്‍ സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തി. കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലീസ് അടുത്തുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.

Content Highlight; Burnt body of POCSO accused Sunil Kumar found in Wayanad

dot image
To advertise here,contact us
dot image