പ്രശ്‌ന പരിഹാരത്തിന് ഇടപെടലുകൾ നടത്തും; KSU-MSF തർക്കം ഓർത്ത് എസ്എഫ്‌ഐ ദുഃഖിക്കേണ്ട: അലോഷ്യസ് സേവ്യർ

കാലിക്കറ്റ് സര്‍വകലാശാല തെരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ എംഎസ്എഫ്‌- കെഎസ്‌യു തര്‍ക്കത്തില്‍ പ്രതികരണവുമായി കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍

പ്രശ്‌ന പരിഹാരത്തിന് ഇടപെടലുകൾ നടത്തും; KSU-MSF തർക്കം ഓർത്ത് എസ്എഫ്‌ഐ ദുഃഖിക്കേണ്ട: അലോഷ്യസ് സേവ്യർ
dot image

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല തെരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ എംഎസ്എഫ്‌- കെഎസ്‌യു തര്‍ക്കത്തില്‍ പ്രതികരണവുമായി കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. ചില ക്യാമ്പസുകളില്‍ നിന്നെങ്കിലും പുറത്തുവരുന്ന കെഎസ്‌യു-എംഎസ്എഫ്‌ തര്‍ക്കങ്ങള്‍ ശുഭകരമല്ലെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.


'മുന്നണിയോ ഒറ്റക്കോ എന്നെല്ലാം തീരുമാനിക്കപ്പെടുന്നത് ക്യാമ്പസുകളിലെ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ പരിശോധിച്ചാണ്. സൗഹൃദ മത്സരത്തിലപ്പുറം പരസ്പര പോരുകളിലേക്കും വ്യക്തി അധിക്ഷേപത്തിലേക്കും സംഘടനകളെ അധിക്ഷേപിക്കുന്ന തരങ്ങളിലേക്കും
തെരഞ്ഞെടുപ്പ് വിജയ-പരാജയങ്ങള്‍ എത്താതിരിക്കാന്‍ പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ ശ്രദ്ധിക്കുമല്ലോ?', അലോഷ്യസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഇടപെടലുകളും ചര്‍ച്ചകളുമാണ് കാര്യങ്ങളെ സുഗമമാക്കുന്നതെന്നും അതിന് എല്ലാതലങ്ങളിലും നേതൃത്വം ഇടപെടലുകള്‍ നടത്തുമെന്നും അലോഷ്യസ് വ്യക്തമാക്കി. ഏതായാലും തുടര്‍ച്ചയായി മൂന്നാം തവണയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പ്രതിപക്ഷത്തിരിക്കാന്‍ വിധിക്കപ്പെട്ട കൊച്ചു സഖാക്കള്‍ കെഎസ്‌യുക്കാരെയോ എംഎസ്എഫുകാരെയോ ഓര്‍ത്ത് ദുഃഖിക്കേണ്ടതില്ല. എസ്എഫ്ഐയുടെ ഉപദേശം തല്‍ക്കാലം ആവശ്യമില്ലെന്നും അലോഷ്യസ് കുറിപ്പിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കലാലയങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ മികച്ച

വിജയമാണ് കെ.എസ്.യു - എം.എസ്.എഫ് വിദ്യാർത്ഥികൾ ഒറ്റക്കും മുന്നണി ആയും നേടിയത്.

40 വർഷം എസ് എഫ് ഐ അടക്കി വച്ചിരുന്ന അറയ്ക്കൽ സിജുവിന്റെ പേരാമ്പ്ര സി കെ ജി കോളേജിൽ ഉണ്ടായ പതനവും, ഗുരുവായൂരപ്പൻ കോളേജ് ഉൾപ്പെടെ എത്രയോ കോളേജുകൾ എസ്.എസ്.ഐക്ക് നഷ്ടമായിരിക്കുന്നു!

എന്നാൽ ചില ക്യാമ്പസുകളിൽ നിന്നെങ്കിലും പുറത്തുവരുന്ന കെ.എസ്.യു - എം.എസ്.എഫ് തർക്കങ്ങൾ ശുഭകരമല്ല, മുന്നണിയോ ഒറ്റക്കോ എന്നെല്ലാം തീരുമാനിക്കപ്പെടുന്നത് ക്യാമ്പസുകളിലെ ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ പരിശോധിച്ചാണ്, സൗഹൃദ മത്സരത്തിലപ്പുറം പരസ്പര പോരുകളിലേക്കും വ്യക്തി അധിക്ഷേപത്തിലേക്കും സംഘടനകളെ അധിക്ഷേപിക്കുന്ന തരങ്ങളിലേക്കും തിരഞ്ഞെടുപ്പ് വിജയ-പരാജയങ്ങൾ എത്താതിരിക്കാൻ പ്രിയപ്പെട്ട സഹപ്രവർത്തകർ ശ്രദ്ധിക്കുമല്ലോ?

ഇടപെടലുകളും ചർച്ചകളുമാണ് കാര്യങ്ങളെ സുഗമം ആകുന്നത്. അതിന് എല്ലാതലങ്ങളിലും നേതൃത്വം ഇടപെടലുകൾ നടത്തും. ഏതായാലും തുടർച്ചയായി മൂന്നാം തവണയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പ്രതിപക്ഷത്തിരിക്കാൻ വിധിക്കപ്പെട്ട കൊച്ചു സഖാക്കൾ കെ.എസ്.യു ക്കാരെയോ എം.എസ്.എഫുകാരെയോ ഓർത്ത് ദുഃഖിക്കേണ്ടതില്ല. എസ് എഫ് ഐ യുടെ ഉപദേശം തൽക്കാലം ആവശ്യമില്ല.

പത്ത് വർഷകാലം കേരളത്തിൽ ഭരിച്ചു മുടിച്ച പിണറായി സർക്കാരിനെ താഴെ ഇറക്കുക എന്ന ഒറ്റ ലക്ഷ്യവുമായി നമ്മൾ മുന്നോട്ട് പോകുക ആണ്. പ്രതിപക്ഷ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ സഹപ്രവർത്തകരെ വേട്ടയാടിയ ഈ സർക്കാരിന്റെ അന്ത്യം കുറിക്കാൻ ഏതാനും നാളുകൾ മാത്രമേ മുന്നിൽ ഉള്ളു.

ഒരുമിച്ച് മുന്നേറി ഈ ദുരന്ത സർക്കാരിനെ താഴെ ഇറക്കം.

അലോഷ്യസ് സേവ്യർ

KSU സംസ്ഥാന പ്രസിഡന്റ്

Content Highlight; KSU state president Aloysius Xavier responds to MSF-KSU dispute

dot image
To advertise here,contact us
dot image