
ഏഷ്യാ കപ്പിൽ ഇന്ത്യ ജേതാക്കളായപ്പോൾ പ്ലെയർ ഓഫ് ദി ടൂർണമെന്റായി മാറിയത് ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമയാണ്. വമ്പൻ പ്രകടനങ്ങൾ പുറത്തെടുത്ത 314 റൺസാണ് നേടിയത്. ഫൈനലിൽ ഒഴികെ എല്ലാ മത്സരത്തിലും 30ന് മുകളിൽ സ്‌കോർ ചെയ്യാനും അദ്ദേഹത്തിന് സാധിച്ചു. ടൂർണമെന്റിലെ താരമായതിന് ശേഷം അഭിഷേക് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
പവർപ്ലെയിൽ ആര് വന്നാലും അടിക്കാനായിരുന്നു തന്റെ പ്ലാൻ എന്നായിരുന്നു അഭിഷേക് പറഞ്ഞത്. ' പ്രീമിയർ പേസ് ബൗളറാണെങ്കിലും അറ്റാക്ക് ചെയ്യാൻ തന്നെയായിരുന്നു ഉദ്ദേശമെന്ന് അദ്ദേഹം പറഞ്ഞു. പ്രീമിയം എന്ന വാക്ക് ഉപയോഗിച്ചതിന് ശേഷം ചെറിയ ഒരു പുഞ്ചിരിയും അദ്ദേഹം നൽകിയിരുന്നു. ഷഹീൻ അഫ്രീദിയെ ഉദ്ദേശിച്ചാണ് അദ്ദേഹം ഇത് പറഞ്ഞതെന്ന് മനസിലാക്കിയ ക്രൗഡ് ആർപ്പുവിളിക്കുന്നുണ്ടായിരുന്നു.
' നിങ്ങൾ ശ്രദ്ധിക്കുവാണെങ്കിൽ എനിക്കൊരു പ്ലാൻ ഉള്ളതായി കാണാൻ സാധിക്കും. സ്പിന്നറെ കിട്ടിയാലും പേസറെ കിട്ടിയാലും, അല്ലെങ്കിൽ ഏതെങ്കിലും പ്രീമിയർ പേസ് ബൗളറെ കിട്ടിയാലും അടിക്കാൻ തന്നെയായിരുന്നു എന്റെ ഉദ്ദേശം. ഏത് ബൗളറായാലും ആദ്യ ബോൾ മുതൽ അറ്റാക്ക് ചെയ്യുക എന്നായിരുന്നു എന്റെ ഉദ്ദേശം. അതായിരുന്നു എനിക്ക് ടീമിൽ ഇംപാക്ടുണ്ടാക്കാൻ സാധിക്കുന്ന കാര്യവും,' അഭിഷേക് പറഞ്ഞു.
ടൂർണമെന്റിൽ മോശമില്ലാത്ത പ്രകടനം പുറത്തെടുത്ത ഷഹീൻ അഫ്രീദിക്ക് പക്ഷെ ഇന്ത്യക്കെതിരെയുള്ള ആദ്യ രണ്ട് മത്സരതതിലും ഇംപാക്ട ഉണ്ടാക്കാൻ സാധിച്ചില്ല. രണ്ട് മത്സരത്തിലും അഭിഷേക് മികച്ച രീതിയിലാണ് ഷഹീനെ അറ്റാക്ക് ചെയ്തത്. ഫൈനലിൽ രണ്ടാം ഓവറിൽ ഫഹീം അഷ്‌റഫ് അഭിഷേകിനെ വെറും അഞ്ച് റൺസിൽ പുറത്താക്കിയെങ്കിലും തിലക് വർമയും സഞ്ജു സാംസണും ശിവം ദുബെയും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
Content Highlights- Abhishek Sharma Indirectly Bashes Shaheen Sha Afridi