
മറ്റുള്ളവര്‍ക്ക് മുന്‍പില്‍ വളരെ ശാന്തസ്വഭാവക്കാരും അതേസമയം, അടുപ്പമുള്ളവരോട് എപ്പോഴും ദേഷ്യപ്പെട്ട് സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന കുറച്ച് പേരെയെങ്കിലും നമ്മളില്‍ പലര്‍ക്കും അറിയാമല്ലേ. ചിലപ്പോള്‍ അത് നമ്മുടെ പങ്കാളിയാവാം, അല്ലെങ്കില്‍ കുടുംബാംഗം അതും അല്ലെങ്കില്‍ ചിലപ്പോള്‍ ഉറ്റ സുഹൃത്ത്. എന്തുകൊണ്ടാണ് ഇവര്‍ എപ്പോഴും ഇങ്ങനെ പെരുമാറുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ഇല്ലെങ്കില്‍ അറിഞ്ഞോളൂ ഈ പെരുമാറ്റത്തിന് പിന്നില്‍ വ്യക്തമായ കാരണമുണ്ട്. അതെന്താണെന്ന് അറിഞ്ഞിരിക്കാം.
വിട്ടുപോകില്ലായെന്ന ഉറപ്പ്
നിങ്ങളുടെ തലച്ചോറിന് ആരുടെയൊക്കെ മുന്നില്‍ മുഖംമൂടി ധരിക്കണമെന്നും ആരുടെയൊക്കെ മുന്നില്‍ മുഖംമൂടിയില്ലാതെ പെരുമാറണമെന്നും അറിയാം. പലപ്പോഴും അടുപ്പമുള്ളവര്‍ തന്നെ വിട്ടു പോകില്ലായെന്ന അമിത ആത്മവിശ്വാസമാണ് ഇതിന് പിന്നില്‍. അവിടെ വികാരങ്ങള്‍ തുറന്ന് കാട്ടാമെന്നും തന്നെ ആരും കുറ്റക്കാരനോ കുറ്റക്കാരിയോ ആയി കാണില്ലായെന്ന് സ്വയം കരുതുന്നു. എന്നാല്‍ ഈ വിശ്വാസം അപരിചിതരില്‍ ഉണ്ടാവില്ല. അതിനാല്‍ വിധിന്യായങ്ങള്‍ ഭയന്ന് ഓരോവാക്കുകളെയും വികാരങ്ങളെയും സൂഷ്മതയോടെ നിരീക്ഷിക്കും.
പ്രോക്‌സിമിറ്റി ട്രിഗര്‍ അക്യുമുലേഷന്‍
പ്രോക്‌സിമിറ്റി ട്രിഗര്‍ അക്യുമുലേഷന്‍ എന്നതാണ് ഈ പെരുമാറ്റത്തിന് കാരണം. നിങ്ങളുടെ പങ്കാളിയുടെയോ അടുപ്പക്കാരുടെയോ ശ്വാസോച്ഛ്വാസത്തിന്റെ വരെ ശ്ബദം വരെ നമ്മുടെ തലച്ചോറ് സംരക്ഷിച്ച് വെക്കും. അതേസമയം, അപരിച്ചിതരുടെ ശ്വാസമോ ശബ്ദമോ ഒന്നും അത്രത്തോളം നമ്മുടെ തലച്ചോറിന് സംരക്ഷിച്ച് വെക്കാന്‍ സാധിച്ചെന്ന് വരില്ല. അതിനാല്‍ ചിലപ്പോള്‍ നിങ്ങളുടെ പങ്കാളി ഭക്ഷണം ചവയ്ക്കുന്ന ശബ്ദം പോലും പെട്ടെന്ന് ശ്രവ്യമാവുകയും അതില്‍ ചിലര്‍ക്ക് ബുദ്ധിമുട്ട് തോന്നിയെന്നും വന്നേക്കാം.
ദേഷ്യമല്ല വില്ലന്‍
ചിലപ്പോള്‍ ദേഷ്യമാവില്ല നിങ്ങളുടെ പ്രശ്‌നം പകരം ഉള്ളിലുണ്ടാവുന്ന സമ്മര്‍ദ്ദങ്ങള്‍ ഏറ്റവും അടുപ്പമുള്ളവര്‍ക്ക് മുന്നില്‍ തുറന്ന് വെക്കാനുള്ള പ്രവണതയാവാം ഇതിന് പിന്നില്‍. എന്നാല്‍ ഇത് നല്ല ഒരു ശീലമല്ല. പലപ്പോഴും ഇത്തരത്തില്‍ നിങ്ങളുടെ സമ്മര്‍ദ്ദം പൊട്ടിത്തെറിയിലൂടെ മറ്റുള്ളവരിലേക്ക് പകരുമ്പോള്‍ അതൊരു ടോക്‌സിക് ബന്ധമാകാനുള്ള സാധ്യതയേറുന്നു. എതിരെ നില്‍ക്കുന്ന വ്യക്തിയെ ഇത് മാനസികമായി ഏറെ ബുദ്ധിമുട്ടിച്ചെന്ന് വന്നേക്കാം.
Content Highlights- Anger towards loved ones, but nice to strangers; what is the reason for this behavior of yours?