
തിരുവന്തപുരം: ട്രെയിൻ യാത്രക്കാര്‍ക്ക് ഓണസമ്മാനവുമായി വന്ദേഭാരത്. മംഗലാപുരം-തിരുവനന്തപുരം വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചു. നാല് ചെയര്‍കാര്‍ കോച്ചുകളാണ് വര്‍ധിപ്പിച്ചത്. ഈ മാസം ഒമ്പതു മുതല്‍ 18 ചെയര്‍കാര്‍, രണ്ട് എക്‌സിക്യൂട്ടീവ് കോച്ചുകളോടെയാവും സര്‍വ്വീസ്.
രണ്ട് ദിവസം മുന്‍പ് 20 കോച്ചുകളുള്ള പുതിയ രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ കേരളത്തില്‍ എത്തിച്ചിരുന്നു.
നിലവില്‍ 16 കോച്ചുകളുമായി ആലപ്പുഴ വഴി ഒടുന്ന മംഗളൂരു- തിരുവനന്തപുരം വന്ദേഭാരത് ആണ് 20 കോച്ചുകളായി മാറി ഇപ്പോള്‍ നിരത്തില്‍ ഇറങ്ങുന്നത്. മംഗളൂരു ഡിപ്പോയിലെ പരിശോധനയ്ക്ക് ശേഷമായിരിക്കും സര്‍വീസ് തുടങ്ങുന്ന തിയതി നിശ്ചയിക്കുക. നിലവില്‍ 1016 സീറ്റുകളുള്ള വണ്ടിയില്‍ 320 സീറ്റുകള്‍ വര്‍ധിച്ച് 1336 സീറ്റുകളാകും. 16 കോച്ചുകളുണ്ടായിരുന്ന തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് ജനുവരി 10 മുതല്‍ 20 കോച്ചുകളായി ഉയര്‍ത്തിയിരുന്നു.
Content Highlight: Vande Bharat coaches increased on Mangalore-Thiruvananthapuram route